UPDATES

കേന്ദ്ര മന്ത്രി സിദ്ദേശ്വരയുടെ അനുജന്‍ ജിഎം ലിംഗരാജു അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

അനഃധികൃത ഉരുക്ക് മണല്‍ കയറ്റുമതി കേസില്‍ കേന്ദ്ര ഖനവ്യവസായ സഹമന്ത്രി ജിഎം സിദ്ദേശ്വരയുടെ അനുജന്‍ ജിഎം ലിംഗരാജുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബെലിക്കേരി തുറമുഖത്ത് നിന്നും നടന്ന അനഃധികൃത കയറ്റുമതിയെ കുറിച്ച് അന്വേഷിക്കുന്ന ലോകായുക്തിന്റെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ വൈകിട്ടാണ് ലിംഗരാജുവിനെ അറസ്റ്റ് ചെയ്തത്.

ലോകായുക്ത് പ്രത്യേക കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ ഏപ്രില്‍ 28 വരെ ജുഡീഷ്യല്‍ കസ്റ്റഡില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. അദ്ദേഹത്തെ പാരാപ്പാന അഗ്രഹാര സെന്റട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

തന്റെ ഉടമസ്ഥതയിലുള്ള ഭക്ഷണ, പാനീയ കയറ്റുമതി സ്ഥാപനമായ ജിഇഎം ലബോറട്ടറീസിന്റെ മറവില്‍ 2009-10 കാലത്ത് ബെലിക്കേരി തുറമുഖം വഴി 12,500 മെട്രിക് ടണ്‍ ഇരുമ്പയിര് മതിയായ രേഖകളില്ലാതെ കയറ്റുമതി ചെയ്തുവെന്നാണ് ലിംഗരാജുവിനെതിരായ കേസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍