UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതാടിസ്ഥാനത്തിലുള്ള സംവരണം ഇന്ത്യയില്‍ മറ്റൊരു പാകിസ്താന്‍ സൃഷ്ടിക്കും; വെങ്കയ്യ നായിഡു

ജനങ്ങള്‍ വര്‍ഗീയമായി ചേരിതിരിയും

മതസംവരണം രാജ്യത്ത് അസ്ഥിരതയും ഭാവിയില്‍ മറ്റൊരു പാകിസ്താന്റെ പിറവിയിലേക്കും കാര്യങ്ങള്‍ എത്തിക്കുമെന്നു കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു. അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ചു ഹൈദരാബാദില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. ചില പ്രത്യേക മതവിഭാഗക്കാര്‍ക്കുള്ള സവംരണം വര്‍ദ്ധിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ചൂണ്ടിക്കാണിച്ചായിരുന്നു വെങ്കയ സംസാരിച്ചത്.

മതാടിസ്ഥാനത്തിലുള്ള സംവരണം അംബേദ്കര്‍ പോലും എതിര്‍ത്തിരുന്നതാണെന്നും ഇത്തരം നടപടികള്‍ക്കു നിയമസാധുത ഉണ്ടാകില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

മറ്റൊരു പാകിസ്താന്റെ പിറവിക്ക് ഇത്തരം നടപടികള്‍ വഴിതെളിച്ചേക്കുമെന്നതിനാലാണു ബിജെപി മതാടിസ്ഥാനത്തിലുള്ള സംവരണത്തെ എതിര്‍ക്കുന്നത്. മതാടിസ്ഥാനത്തിലുള്ള സംവരണം ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവിനു കാരണമാകും. രാജ്യത്തിനകത്ത് മറ്റൊരു രാജ്യത്തിനായി വാദിക്കാന്‍ അത് അവസരമൊരുക്കും ആളുകള്‍ക്കിടയില്‍ വിഭാഗീയത വളരാനും സാമൂഹികാന്തരീക്ഷം തകരാനും ഇത്തരം നടപടികള്‍ കാരണമാകും. മൊത്തം ഇന്ത്യയേയും ബാധിക്കുന്ന നയമാണ് ഇക്കാര്യത്തില്‍ ബിജെപിക്കുള്ളത്. ഇതുകൊണ്ട് ബിജെപി മുസ്ലിങ്ങള്‍ക്ക് എതിരാണെന്ന് അര്‍ത്ഥമില്ലെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍