UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിഷേലിന്റെ മരണം; ബോട്ടില്‍ തട്ടിക്കൊണ്ടു പോയിരിക്കാമെന്ന സാധ്യതയില്‍ അന്വേഷണം

സ്വകാര്യബോട്ടുടമകളെയും ജീവനക്കാരെയും ചോദ്യം ചെയ്യും

 

സി എ വിദ്യാര്‍ത്ഥിയായിരുന്ന മിഷേല്‍ ഷാജിയെ ബോട്ടില്‍ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്താനുള്ള സാധ്യതയെ കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സ്വകാര്യ സര്‍വീസ് നടത്തുന്ന ബോട്ടുടമകളെയും ജീവനക്കാരെയും ചോദ്യം ചെയ്യും. മിഷേലിനെ കാണാതായ ദിവസം സന്ധ്യകഴിഞ്ഞു എറണാകുളം ഹൈക്കോടതി പരിസരത്തുള്ള ജെട്ടികളില്‍ ഉണ്ടായിരുന്ന ബോട്ടുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. മിഷേലിനെ പിതാവ് നേരത്തെ തന്നെ തന്റെ മകളെ ബോട്ട് മാര്‍ഗം കടത്തിക്കൊണ്ടുപോയശേഷം അപായപ്പെടുത്തിയതാകാമെന്നു അന്വേഷണ സംഘത്തിനു മുന്നില്‍ സംശയം ഉന്നയിച്ചിരുന്നു. ഈ സംശയം കൂടി മുന്നില്‍വച്ചാണ് ഇപ്പോള്‍ ഇങ്ങനെയൊരു അന്വേഷണത്തിനു പൊലീസ് തിരിഞ്ഞിരിക്കുന്നത്.

കൊച്ചിക്കായലില്‍ എത്തുന്ന വിദേശവിനോദ സഞ്ചാര കപ്പലുകളിലേക്കു പെണ്‍കുട്ടികളെ ബോട്ടില്‍ എത്തിച്ചുകൊടുക്കുന്ന സംഘങ്ങള്‍ കൊച്ചിക്കായലില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ കൈകളില്‍ മിഷേല്‍ എത്തപ്പെട്ടതാകുമോ എന്നും സംശയിക്കുന്നുണ്ട്. മിഷേലന്റെ പിതാവിന്റെ പരാതിയിലും ഈകാര്യം സൂചിപ്പിക്കുന്നുണ്ടെന്നു വാര്‍ത്തകള്‍ പറയുന്നു. രണ്ടു സംശയങ്ങളാണു പിതാവ് ഷാജി വര്‍ഗീസ് മുന്നോട്ടുവയ്ക്കുന്നത്, പരിചയമുള്ള ആരെങ്കിലും മിഷേലിനെ തെറ്റിദ്ധരിപ്പിച്ച് ബോട്ടില്‍ കയറ്റിയിട്ടുണ്ടാകാം, എന്നാല്‍ മിഷേല്‍ എതിര്‍ത്തപ്പോള്‍ അപായപ്പെടുത്തി കായലില്‍ ഉപേക്ഷിച്ചിരിക്കാം, അതല്ലെങ്കില്‍ ബോധം കെടുത്തിയശേഷം മരിച്ചെന്നു കരുതി ഉപേക്ഷിച്ചതുമാകാം.

എന്നാല്‍ സി ഐ എസ് എഫ് സുരക്ഷ നിലനില്‍ക്കുന്ന പ്രദേശത്ത് പെണ്‍കുട്ടിയെ ഉപേക്ഷിക്കാനുള്ള സാധ്യത വിരളമാണ്. മിഷേലിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മല്‍പിടുത്തം നടത്തിയതിന്റെയോ പരിക്കേറ്റതിന്റെയോ അടയാളങ്ങള്‍ ഇല്ലെന്നതും ഒരു തട്ടിക്കൊണ്ടുപോകല്‍ സാധ്യതയെ തള്ളിക്കളയുന്നുണ്ട്. എങ്കിലും ദുരൂഹത നീക്കാന്‍ അന്വേഷണം ആവശ്യമാണെന്നു പൊലീസ് സമ്മതിക്കുന്നു.
അതേസമയം മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് പിടികൂടി ക്രോണ്‍ അലക്‌സാണ്ടറെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍