UPDATES

ട്രെന്‍ഡിങ്ങ്

മിഷേലിന്റെ കുടുംബത്തിനു നീതി കിട്ടാന്‍ നമുക്കു ശബ്ദമുയര്‍ത്താം; ആഹ്വാനവുമായി നിവിന്‍ പോളി

കൊച്ചിയിലെ കായലില്‍ ദുരൂഹസാഹചര്യത്തിലാണു മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്

ദുരൂഹസാഹചര്യത്തില്‍ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജി വര്‍ഗീസ് എന്ന വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിനു നീതി കിട്ടാന്‍ എല്ലാവരും ഒന്നിച്ചു നില്‍ക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ നിവിന്‍ പോളി. മിഷേലിന്റെ അപ്രതീക്ഷിത മരണം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും തകര്‍ത്തിരിക്കുകയാണ്. മകളുടെ മരണത്തിലെ സത്യാവസ്ഥ ആ കുടുംബത്തിന് അറിയണം. നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തില്‍ നമുക്ക് ഒപ്പം നില്‍ക്കാം. നമ്മുടെ ചെറിയ ശബ്ദം അതിനൊരു സഹായമാകട്ടെ. അധികാരപ്പെട്ടവര്‍ ഉണരണം, ദൈവത്തിന്റെ കുഞ്ഞുങ്ങള്‍ വ്യര്‍ത്ഥമായി മരണപ്പെടില്ല, നിവിന്‍ പോളി തന്റെ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ഈ മാസം ആറാം തീയതിയാണ് ഇലഞ്ഞി പെരയപ്പുറം സ്വദേശിയായ പതിനെട്ടുകാരി മിഷേലിന്റെ മൃതദേഹം എറണാകുളം വാര്‍ഫിന് സമീപമുള്ള കായലില്‍ കണ്ടെത്തിയത്. മിഷേല്‍ ആത്മഹത്യ ചെയ്തതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹയുണ്ടെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു.

അഞ്ചാം തീയതി വൈകിട്ട് കലൂര്‍ നൊവേന പള്ളിയില്‍ പോയ മിഷേല്‍ താമസിക്കുന്ന ഹോസ്റ്റലില്‍ തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നു ഹോസ്റ്റല്‍ അധികൃതര്‍ വിവരം വീട്ടുകാരെ അറിയിച്ചു. പിറ്റേ ദിവസമാണ് മിഷേലിന്റെ മൃതദേഹം കായലില്‍ കണ്ടെത്തുന്നത്. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെയോ ആക്രമിക്കപ്പെട്ടതിന്റെയോ തെളിവുകളൊന്നും ഇല്ലായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് വിരല്‍ ചൂണ്ടാന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയശേഷമെ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ പൊലീസിനു കഴിയു.

അതേസമയം ഒരു യുവാവ് പ്രണയാഭ്യര്‍ത്ഥനയുമായി മിഷേലിന്റെ പുറകെ നടന്നിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നുണ്ട്.

മിഷേല്‍ പോയ പള്ളിയുടെ സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നും 5.37 നു പെണ്‍കുട്ടി പള്ളിയിലേക്ക് കയറിപ്പോകുന്നതിന്റെയും 6.12 നു തിരിച്ചിറങ്ങുന്നതിന്റെയും ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് രണ്ടുപേര്‍ ബൈക്കില്‍ മിഷേലിനെ നിരീക്ഷിക്കുന്നതായും ദൃശ്യങ്ങളില്‍ കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍