UPDATES

ലൈംഗിക അതിക്രമ പരാതി മിസൈല്‍ വനിത ടെസി തോമസ് ഒതുക്കിത്തീര്‍ത്തുവെന്ന് ആരോപണം

Avatar

ഡിഫെന്‍സ് റിസര്‍ച്ച് ആന്റ് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ഹൈദരാബാദ്‌ യൂണിറ്റിലെ ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞനെതിരായി ഉയര്‍ന്ന ലൈംഗിക ആരോപണ കേസ് മിസൈല്‍ വനിത ടെസി തോമസ് ഒതുക്കി തീര്‍ത്തുവെന്ന് ആരോപണം. ഈ യൂണിറ്റിലെ ഒരു മുന്‍ ഗവേഷകയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ ഗവേഷകയെ സെപ്തംബര്‍ 30-ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. താന്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ അഡ്വാന്‍സ് സിസ്റ്റംസ് ലബോറട്ടറി ഡയറക്ടറായ ടെസി തോമസ് സമ്മര്‍ദ്ദം ചെലുത്തിയെന്നും അവര്‍ ആരോപിക്കുന്നു. ഹൈദരാബാദ് യൂണിറ്റിലെ കെ ശ്രീനിവാസിന് എതിരായി തെളിവുകള്‍ അടക്കം നല്‍കിയ പരാതിയില്‍ ടെസി നടപടിയൊന്നും എടുത്തില്ലെന്ന് സെപ്തംബര്‍ 14-ന് ഡിആര്‍ഡിഒയ്ക്ക് സമര്‍പ്പിച്ച പരാതിയില്‍ അവര്‍ പറയുന്നു. ശ്രീനിവാസന്‍ രാത്രിയില്‍ ഫോണില്‍ മെസേജ് അയക്കുകയും വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് ഗവേഷക ആരോപിക്കുന്നു. ഈ തെളിവുകള്‍ അവര്‍ ടെസിക്ക് കൈമാറുകയും ചെയ്തു. പ്രൊഷണല്‍ രംഗത്ത് സ്ത്രീകള്‍ വിജയിക്കണമെങ്കില്‍ വിവാഹേതര ബന്ധങ്ങള്‍ വേണമെന്ന് ശ്രീനിവാസന്‍ ഉപദേശിക്കുമായിരുന്നുവെന്ന് ഗവേഷക പരാതിയില്‍ പറയുന്നു. താന്‍ ലാബിന്റെ ഡയറക്ടര്‍ ആണെന്നും തന്റെ സമയം നിങ്ങള്‍ പാഴാക്കുന്നുവെന്നും ടെസി ദേഷ്യത്തോടെ പറഞ്ഞു. കൂടാതെ മൊബൈല്‍ ഫോണും സിം കാര്‍ഡും അന്വേഷണത്തിനായി നല്‍കാനും ആവശ്യപ്പെട്ടുവെന്നും ഗവേഷക ഡിആര്‍ഡിഒയ്ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.  എന്നാല്‍ ഈ പരാതിയില്‍ മേല്‍ അന്വേഷണം നടത്താന്‍ കമ്മിറ്റി രൂപീകരിച്ചുവെന്നും തെളിവുകള്‍ ഇല്ലാത്തതിനാല്‍ തള്ളിക്കളഞ്ഞുവെന്നുമാണ് ടെസി തോമസിന്റെ പ്രതികരണം.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍