UPDATES

മിഷണറീസ് ഓഫ് ചാരിറ്റിയുടെ അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കുന്നു

അഴിമുഖം പ്രതിനിധി

മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ കീഴിലെ 13 അനാഥാലയങ്ങളുടെ അംഗീകാരം റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഈ അനാഥാലയങ്ങള്‍ ദത്തെടുക്കല്‍ ചട്ടങ്ങള്‍ അനുസരിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാണിച്ചാണ് അംഗീകാരം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. വിവാഹമോചനം നേടിയവര്‍ക്ക് കുഞ്ഞുങ്ങളെ ദത്ത് നല്‍കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിക്കാന്‍ മിഷണറീസ് ഓഫ് ചാരിറ്റി വിസമ്മതിച്ചിരുന്നു. അവര്‍ക്ക് അവരുടേതായ അജണ്ടയുണ്ടെന്നും ഏകീകൃത മതേതര അജണ്ടയുടെ കീഴില്‍ വരേണ്ടി വന്നപ്പോള്‍ അവര്‍ അതിന് വിസമ്മതിക്കുന്നുവെന്ന് വനിതാ,ശിശു വികസനമന്ത്രി മനേക ഗാന്ധി പറഞ്ഞു.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍