UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൈലേജ് പരിശോധനകളില്‍ കൃത്രിമം നടന്നതായി മിത്സുബിഷി

അഴിമുഖം പ്രതിനിധി

മിത്സുബിഷിയുടെ വാഹനങ്ങളുടെ ഇന്ധന മൈലേജ് പരിശോധനകളില്‍ ജീവനക്കാര്‍ കൃത്രിമം കാണിച്ചുവെന്ന് മിത്സുബിഷി മോട്ടോര്‍സ് കോര്‍പ്പറേഷന്‍ വെളിപ്പെടുത്തി. മിത്സുബിഷിക്കുവേണ്ടി നിര്‍മ്മിച്ച 1,57,000 വാഹനങ്ങളിലും നിസാനും വേണ്ടി നിര്‍മ്മിച്ച 4,68,000 വാഹനങ്ങളിലാണ് കൃത്രിമം നടന്നത്.

മൈലേജ് വസ്തുതകളില്‍ സ്ഥിരതയില്ലായ്മ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിസ്സാനാണ് പ്രശ്‌നം ചൂണ്ടിക്കാണിച്ചത്. ഇതേതുടര്‍ന്ന് മിത്സുബിഷി കമ്പനിക്കുള്ളില്‍ അന്വേഷണം നടത്തുകയും കൃത്രിമം നടത്തിയത് കണ്ടെത്തുകയുമായിരുന്നു.

ബ്രേക്ക്, ക്ലച്ച്, ഇന്ധന ടാങ്ക് എന്നീ വാഹന ഭാഗങ്ങളിലെ പോരായ്മകള്‍ രഹസ്യമാക്കി വച്ചത് കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കത്തില്‍ പുറത്തുവന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി മിത്സുബിഷി മോട്ടോഴ്‌സ് ഉപഭോക്താക്കളുടെ വിശ്വാസം നഷ്ടപ്പെട്ട നിലയിലായിരുന്നു.

വായു മലിനീകരണ പരിശോധനകളില്‍ കൃത്രിമം നടത്തിയെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വോക്‌സ് വാഗണെതിരെ അമേരിക്ക 18 ബില്ല്യണ്‍ ഡോളര്‍ പിഴ വിധിച്ചിരുന്നു. 2006-നുശേഷം വിറ്റ 11 മില്ല്യണ്‍ വാഹനങ്ങള്‍ തിരിച്ചി വിളിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വോക്‌സ് വാഗണിന്റെ തട്ടിപ്പ് പുറത്തു വരാനിടയാക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍