UPDATES

ട്രെന്‍ഡിങ്ങ്

സാന്റിയാഗോ മാര്‍ട്ടിന്റെ മിസോറാം ലോട്ടറിയുടെ പരസ്യം ദേശാഭിമാനിയില്‍

ധനമന്ത്രി തോമസ് ഐസക് തന്നെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച മാര്‍ട്ടിന്റെ ലോട്ടറി കച്ചവടം ചെയ്യാനുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചത്

വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ മിസോറാം ലോട്ടറിയുടെ പരസ്യം ദേശാഭിമാനി പത്രത്തില്‍. ഇന്നലെയാണ് ഓഗസ്റ്റ് ഏഴിന് ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള പരസ്യം ദേശാഭിമാനിയും മനോരമ, മാതൃഭൂമി എന്നിവയുള്‍പ്പെടെയുള്ള പത്രങ്ങളും പ്രസിദ്ധീകരിച്ചത്.

ധനമന്ത്രി തോമസ് ഐസക് തന്നെ നിയമവിരുദ്ധമെന്ന് പ്രഖ്യാപിച്ച മാര്‍ട്ടിന്റെ ലോട്ടറി കച്ചവടം ചെയ്യാനുള്ള പരസ്യം സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ അച്ചടിച്ച് വന്നത് വന്‍ വിവാദമായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സിപിഎമ്മിനെയും ദേശാഭിമാനിയെയും വിവാദങ്ങളിലേക്ക് തള്ളിവിട്ടയാളാണ് മാര്‍ട്ടിന്‍. ഇയാളില്‍ നിന്നും ദേശാഭിമാനി രണ്ട് കോടി രൂപയുടെ ബോണ്ട് വാങ്ങിയത് വിവാദമാകുകയും പിന്നീട് തിരികെക്കൊടുക്കേണ്ടിയും വന്നു. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളുടെ കേരളത്തിലെ മൊത്ത വിതരണക്കാരനായിരുന്നു അക്കാലത്ത് മാര്‍ട്ടിന്‍. പാര്‍ട്ടി ചാനലായ കൈരളിയിലാണ് അക്കാലത്ത് ഈ ലോട്ടറികളുടെ നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്തിരുന്നത്. വിഎസ് മുഖ്യമന്ത്രിയായിരിക്കെ ഏറെ നാള്‍ നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് അന്യസംസ്ഥാന ലോട്ടറികള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്താന്‍ സാധിച്ചത്.

ജിഎസ്ടിയുടെ വരവോടെയാണ് കേരളത്തിലേക്ക് അന്യസംസ്ഥാന ലോട്ടറികള്‍ വീണ്ടുമെത്തുന്നത്. ജിഎസ്ടി പ്രകാരം കേരള ലോട്ടറിയ്ക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിയ്ക്ക് 28 ശതമാനവുമാണ് നികുതി. ഇവിടെയെത്തുന്നത് മിസോറാം ലോട്ടറിയല്ലെന്നും മാര്‍ട്ടിന്റെ ലോട്ടറിയല്ലെന്നും കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി ഡോ. ടിഎം തോമസ് ഐസക് അറിയിച്ചിരുന്നു. മിസോറാം ലോട്ടറിയുടെ കേരളത്തിലെ വില്‍പ്പന നിയമവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞിട്ടും പാര്‍ട്ടി പത്രമുള്‍പ്പെടെ മിസോറാം ലോട്ടറിയുടെ പരസ്യം നല്‍കിയതാണ് വിവാദമായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍