UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലൈംഗികാതിക്രമം: ആരോപണവിധേയരായ എംജെ അക്ബറും തരുണ്‍ തേജ്പാലും എഡിറ്റേഴ്‌സ് ഗില്‍ഡില്‍

ലൈംഗികാതിക്രമത്തിന് ആരോപണവിധേയനായ മറ്റൊരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഗൗതം അധികാരിയേയും അംഗമായി എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പുറത്തുവിട്ട പുതിയ അംഗങ്ങളുടെ പട്ടികയില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ആരോപണവിധേയരായ മാധ്യമപ്രവര്‍ത്തകര്‍ എംജെ അക്ബറും തരുണ്‍ തേജ്പാലും. ഇരുവര്‍ക്കുമെതിരെ അവരുടെ വനിതാ സഹപ്രവര്‍ത്തകരാണ് ലൈംഗിക പീഡനാരോപണം ഉയര്‍ത്തിയത്. ടെഹല്‍ക്ക എഡിറ്ററായ തരുണ്‍ തേജ്പാലിന് ലൈംഗിക പീഡന കേസില്‍ ജയില്‍ പോകേണ്ടിയും വന്നു. ലൈംഗികാതിക്രമത്തിന് ആരോപണവിധേയനായ മറ്റൊരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഗൗതം അധികാരിയേയും അംഗമായി എഡിറ്റേഴ്‌സ് ഗില്‍ഡ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലൈംഗികാതിക്രമത്തിന് ആരോപണവിധേയനായ എംജെ അക്ബര്‍ അടക്കമുള്ളവരെ പുറത്താക്കാന്‍ ഗില്‍ഡ് അംഗങ്ങളില്‍ പലരും ആവശ്യപ്പെട്ടിരുന്നു. ഇരുപതോളം വനിത മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ലൈംഗികാതിക്രമ ആരോപണങ്ങളുമായി രംഗത്തെത്തിയത്. വിദേശകാര്യ സഹമന്ത്രിയായിരുന്ന എംജെ അക്ബര്‍ ഇതേതുടര്‍ന്ന് രാജി വയ്ക്കുകയായിരുന്നു. ആദ്യം ആരോപണവുമായി രംഗത്തെത്തിയ പ്രിയ രമാനിക്കെതിരെ ഫയല്‍ ചെയ്ത അപകീര്‍ത്തി കേസ് പിന്‍വലിക്കണമെന്ന് അക്ബറിനോട് എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടിരുന്നു. 2013 നവംബറിലാണ് തരുണ്‍ തേജ്പാലിനെതിരെ സഹപ്രവര്‍ത്തകയായ യുവതി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. ഗോവയിലെ വിചാരണ കോടതി, തേജ്പാലിന് മേല്‍ ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍