UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എതിര്‍പ്പുകള്‍ക്ക് പുല്ലുവില; എം കെ ദാമോദരന്‍ സാന്റിയാഗോ മാര്‍ട്ടിനൊപ്പം തന്നെ

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി പിണറായി വിജയനെ കൂടുതല്‍ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് അദ്ദേഹത്തിന്റെ നിയമോപദേഷ്ടാവ് എം കെ ദാമോദരന്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി വീണ്ടും കോടതിയില്‍ ഹാജരായി. കേസ് നീട്ടിവയ്ക്കണമെന്നാണ് ദാമോദരന്‍ ഇന്ന് കോടതിയില്‍ ഹാജരായി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച് അപേക്ഷ കോടതിയില്‍ നല്‍കിയിട്ടുണ്ട്. 

മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് തന്നെ ലോട്ടറി കേസില്‍ സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി ഹാജരായതിന്റെ വിവാദങ്ങള്‍ തുടരുമ്പോള്‍ തന്നെയാണു എം.കെ ദാമോദരന്‍ വീണ്ടും കോടതിയില്‍ ഹാജരായിരിക്കുന്നത്.

ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

മാര്‍ട്ടിനുവേണ്ടി തന്റെ നിയമോപദേഷ്ടാവ് ഹാജരാകുന്നതിനെ കുറിച്ച് ഒന്നും വിട്ടുപറയാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ദാമോദരന്‍ നിയമോപദേഷ്ടാവിന്റെ സ്ഥാനം ഒഴിയുമെന്ന സൂചനകള്‍ ശക്തമായിരുന്നുവെങ്കിലും അത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. ഇതിനിടയിലാണ് മാര്‍ട്ടിനുവേണ്ടി വീണ്ടും അദ്ദേഹം കോടതിയില്‍ ഹാജരായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍