UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഡ്വ. എം കെ ദാമോദരന് പാര്‍ട്ടിയുടെ പിന്തുണ

അഴിമുഖം പ്രതിനിധി

സാന്‍റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവ് എം കെ ദാമോദരനെ ന്യായീകരിച്ചു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. “എം കെ ദാമോദരന്‍ ഹാജരായത് ലോട്ടറി കേസിലല്ല. കേന്ദ്ര എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയും സാന്‍റിയാഗോ മാര്‍ട്ടിനും തമ്മിലുള്ള കേസ് ആണത്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിയല്ല.” 

സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായ കേസില്‍ എം കെ ദാമോദരന്‍ ഹാജരായിട്ടുണ്ടെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കോടിയേരി ബാലകൃഷണന്‍ പറഞ്ഞു. 

കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസില്‍ മുഖ്യ പ്രതിയായ ഐഎന്‍ടിയുസി പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന് വേണ്ടി ഹൈക്കോടതിയില്‍ എം കെ ദാമോദരന്‍ ഹാജരായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍