UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മൂന്നാര്‍ കയ്യേറ്റം; കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന് എസ് രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നതായി സുരേഷ് കുമാര്‍

മൂന്നാറിലെ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു എംഎല്‍എ തുടക്കം മുതലേ സ്വീകരിച്ചത്

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി മൂന്നാര്‍ ദൗത്യസംഘം തലവന്‍ കെ സുരേഷ് കുമാര്‍ രംഗത്ത്. താന്‍ കയ്യേറി നിര്‍മ്മിച്ചിരുന്ന കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിക്കുകയായിരുന്നെന്നാണ് സുരേഷ് കുമാര്‍ ആരോപിക്കുന്നത്. ദേവികുളം സബ്കളക്ടര്‍, റവന്യു മന്ത്രി ഇ ചന്ദ്രശേഖര്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് സമരം നയിക്കുകയാണ് സിപിഎം എംഎല്‍എയായ ചന്ദ്രശേഖരന്‍. രാജേന്ദ്രന്റെ ഭീഷണിക്ക് മുന്നില്‍ ഉദ്യോഗസ്ഥരും സര്‍ക്കാരും തലകുനിക്കരുതെന്നും സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു. തന്റെ നേതൃത്വത്തില്‍ മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുകൊണ്ടിരുന്നപ്പോള്‍ ഒട്ടനവധി ദുരനുഭവങ്ങളാണ് രാജേന്ദ്രനില്‍ നിന്നും നേരിടേണ്ടി വന്നത്. മൂന്നാറിലെ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു എംഎല്‍എ തുടക്കം മുതലേ സ്വീകരിച്ചത്.

എഎല്‍എ കയ്യേറി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കരുതെന്ന് ആവശ്യപ്പെട്ട് ശുപാര്‍ശയുമായാണ് ദൗത്യസംഘത്തെ സമീപിച്ചതെന്നും സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സുരേഷ് കുമാര്‍ എന്ന മുന്‍ ഉദ്യോഗസ്ഥന്റെ ഒരാഴ്ച മുമ്പുള്ള വരവോടെയാണ് വിഷയങ്ങള്‍ ഇത്രമാത്രം രൂക്ഷമായതെന്നും എംഎല്‍എ രാജേന്ദ്രന്‍ പ്രതികരിച്ചു. ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന ദേവികുളം സബ്കളക്ടറെ ശക്തമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍