UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശശികലയുടെ യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

131 എംഎല്‍എമാരെയാണ് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയത്‌

തമിഴിനാട് നിയുക്ത മുഖ്യമന്ത്രി ശശികല നടരാജന്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത എംഎല്‍എമാര്‍ ഒളിവില്‍. യോഗത്തിന് ശേഷം പുറത്തെത്തിയ അവരെ മൂന്ന് ബസുകളിലായി അജ്ഞാത കേന്ദ്രങ്ങളിലേക്ക് മാറ്റുകയായിരുന്നു.

131 എംഎല്‍എമാരാണ് ശശികലയുടെ യോഗത്തില്‍ പങ്കെടുത്തത്. ശശികലയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരുടെ പിന്തുണയായിരുന്നു വേണ്ടത്. തന്റെ ശക്തി തെളിയിക്കുന്നതിനായാണ് ശശികല എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. ഇതോടെ തനിക്ക് 40 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റെ അവകാശവാദമാണ് പൊളിഞ്ഞത്.

ഇതിനിടെ അണ്ണാ ഡിഎംകെ എംപിമാര്‍ രാഷ്ട്രപതിയെ കാണാന്‍ ഡല്‍ഹിക്ക് തിരിച്ചു. ശശികലയെ എത്രയും വേഗം മുഖ്യമന്ത്രിയാക്കണമെന്ന് അഭ്യര്‍ത്ഥിക്കാനാണ് ഇവര്‍ രാഷ്ട്രപതിയെ കാണുന്നത്.

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഒരു നക്ഷത്ര ഹോട്ടലിലേക്കാണ് ഇവരെ മാറ്റിയതെന്നാണ് സൂചന. നിലവില്‍ മുംബൈയിലുള്ള തമിഴ്‌നാട് ഗവര്‍ണര്‍ തിരികെയെത്തുന്നതുവരെ എംഎല്‍എമാര്‍ ഹോട്ടലില്‍ തുടരുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ എംഎല്‍എമാരുടെ പിന്തുണ നേടിയ ശശികല മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ഇനിയൊരു അട്ടിമറിയുണ്ടാകാതിരിക്കാനാണ് എംഎല്‍എമാരെ മാറ്റിയത് എന്നാണ് അറിയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍