UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് സ്‌കൂട്ടര്‍ ഓടിച്ചതിന് യുവതിയെ തള്ളിയിട്ട് കാലൊടിച്ചു

തന്‌റെ കണ്‍മുന്നില്‍ ഒരു പെണ്ണ് സ്‌കൂട്ടറോടിക്കാന്‍ പാടില്ലെന്ന് പറഞ്ഞായാരുന്നു അക്രമം. പരിക്കേറ്റ റജീനയെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റജീനയുടെ കാല്‍ ഒടിഞ്ഞിട്ടുണ്ട്.

മലപ്പുറത്ത് സ്‌കൂട്ടര്‍ ഓടിച്ചതിന്‌റെ പേരില്‍ യുവതിയെ അയല്‍ക്കാരന്‍ ഉപദ്രവിച്ചതായി പരാതി. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ റജീനയാണ് (28) ശാരീരിക ഉപദ്രവത്തിന് ഇരയായത്. അയല്‍ക്കാരനായ കുഞ്ഞുമുഹമ്മദും (60) മകന്‍ അബ്ദുള്‍ ഗഫൂറും ചേര്‍ന്ന് റജീനയെ സ്‌കൂട്ടറില്‍ നിന്ന് തള്ളിയിടുകയായിരുന്നു. തന്‌റെ കണ്‍മുന്നില്‍ ഒരു പെണ്ണ് സ്‌കൂട്ടറോടിക്കാന്‍ പാടില്ലെന്ന് പറഞ്ഞായാരുന്നു അക്രമം. പരിക്കേറ്റ റജീനയെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റജീനയുടെ കാലിന് ഒടിവ് വന്നിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം സ്‌കൂട്ടര്‍ വാങ്ങിയത് മുതല്‍ ഇയാള്‍ ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് റജീന പറയുന്നു. നേരത്തെ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുള്‍ ഗഫൂര്‍ വണ്ടി തടഞ്ഞുനിര്‍ത്തി തന്നെ വലിച്ച് റോഡിലേയ്ക്കിടുകയായിരുന്നു. ഇങ്ങനെയാണ് കാലിന് ഒടിവ് പറ്റിയതെന്ന് റജീന പറയുന്നു. ജൂലായിലും കുഞ്ഞുമുഹമ്മദിന്‌റെ പീഡനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

വാഹനമോടിക്കുന്നതിലൂടെ തന്നെ ബഹുമാനിക്കാതിരിക്കുകയാണ് റജീന ചെയ്യുന്നതെന്നാണേ്രത കുഞ്ഞുമുഹമ്മദിന്‌റെ പരാതി. താന്‍ ലിംഗസമത്വത്തിന് വേണ്ടിയൊന്നും വാദിക്കുന്നയാളല്ലെന്നും ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും റജീന പറയുന്നു. ഇപ്പോള്‍ കേസ് പിന്‍വലിക്കാന്‍ കുഞ്ഞുമുഹമ്മദിന്‌റെ കുടുംബം ഒരു ലക്ഷം രൂപ റജീനയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടെ കേസ് പിന്‍വലിച്ചില്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കുമെന്ന ഭീഷണിയും. പ്രാദേശിക കക്ഷി നേതാക്കള്‍ ഇനി ഈ അതിക്രമം ആവര്‍ത്തിക്കാതെ നോക്കുമെന്ന് ഉറപ്പ് നല്‍കാറുണ്ടെങ്കിലും ഒരു കാര്യവുമില്ലെന്നും റജീന പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍