UPDATES

ട്രെന്‍ഡിങ്ങ്

മണിക്ക് വായിക്കാനറിയില്ലെന്ന ചെന്നിത്തലയുടെ പരിഹാസം; ഉഗ്രന്‍ മറുപടി കൊടുത്ത് മണി

വൈദ്യുതിയെന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനുമറിയാമെന്ന് മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വിദ്യൂച്ഛക്തിയെന്ന് എഴുതാനും വായിക്കാനും മാത്രമല്ല എല്ലാ വീടുകളിലും അത് എത്തിക്കാനും അറിയാമെന്നും മന്ത്രി എംഎം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മണിക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസത്തിന് മറുപടിയുമായാണ് മന്ത്രി എത്തിയിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് തന്നെ പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെയെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്‌നമെന്നും എലിയെ പിടിക്കുമോയെന്നതിലാണ് കാര്യമെന്നുമുള്ള വിഎസിന്റെ പഴയ മൂന്നാര്‍ പ്രസ്താവന ആവര്‍ത്തിച്ചാണ് അദ്ദേഹം ഇത് പറയുന്നത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ് ഡെംഗ് സിയോപിങ്ങ് സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പറഞ്ഞ ക്യാറ്റ് തിയറിയാണ് പിന്നീട് ആദ്യ മൂന്നാര്‍ ദൗത്യസംഘത്തിന്റെ കാലഘട്ടത്തില്‍ വിഎസ് ആവര്‍ത്തിച്ചത്. മറ്റു പലരെയും പോലെയും ഭാഷാപാണ്ഡിത്യവും വിദ്യാസമ്പന്നതയുമില്ലെങ്കിലും നല്ല രീതിയില്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ആര്‍ജ്ജവും ബുദ്ധിയും ഇച്ഛാശക്തിയുമുണ്ട്. കടുത്ത വേനലില്‍ ഡാമുകള്‍ വറ്റിവരണ്ടപ്പോള്‍ പവര്‍കട്ടും ലോഡ്‌ഷെഡിംഗും ഇല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കുന്നതും എല്ലാ കാര്‍ഷിക വിളകള്‍ക്കും സൗജന്യനിരക്കില്‍ വൈദ്യുതി നല്‍കാന്‍ സാധിക്കുന്നതും രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായി കേരളത്തെ ഉയര്‍ത്താന്‍ സാധിച്ചതും ഇടതുപക്ഷ സര്‍ക്കാരിന്റെ വലിയ നേട്ടമാണ്. ഈ കാലയളവില്‍ വൈദ്യുതി മന്ത്രിയായിരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറയുന്നു.

വിദ്യാഭ്യാസ യോഗ്യത പറഞ്ഞ് പുച്ഛിക്കുന്നവര്‍ പുച്ഛിച്ചോട്ടെ പൂച്ച കറുത്തതോ വെളുത്തതോ എന്നതല്ല പ്രശ്‌നം. എലിയെ പിടിക്കുമോയെന്നതിലാണ് കാര്യമെന്ന് പറഞ്ഞാണ് മണി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി എം എം മണിക്ക് വിദ്യുച്ഛക്തി എന്നെഴുതാനുള്ള വിദ്യാഭ്യാസം പോലുമില്ലെന്നാണ് രമേശ് ചെന്നിത്തല പരിഹസിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍