UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലിം പള്ളിയ്ക്കകത്ത് കയറി ഫോട്ടോയെടുത്തു, വെടി വച്ചു: പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു

ചിലയിടങ്ങളില്‍ പൊലീസ് സുരക്ഷ പിക്കറ്റുകള്‍ ജനക്കൂട്ടം ആക്രമിച്ചതായും വിവരമുണ്ട്. നൊഹാട്ടയിലെ ഏഴു പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

ജമ്മുകാശ്മീര്‍ തലസ്ഥാനമായ ശ്രീനഗറില്‍ സംശയകരമായ സാഹചര്യത്തില്‍ മുസ്ലിം പള്ളിയ്ക്കകത്ത് കയറി
സമീപം ചിത്രങ്ങള്‍ എടുക്കുകയും ചോദ്യം ചെയ്തവര്‍ക്ക്‌ നേരെ വെടിയുതിര്‍ക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു. മഫ്തിയിലെത്തിയ ഡി എസ് പി മൊഹമ്മദ് അയൂബ് പണ്ഡിതിനെയാണ് നാട്ടുകാര്‍ തല്ലിക്കൊന്നത്.  ശ്രീനഗറിലെ നൊഹാട്ടയില്‍ ജാമിയ മസ്ജി സമീപം രാത്രി 12.30 ഓടെയായിരുന്നു സംഭവം.

രാത്രിപ്രാര്‍ത്ഥനയ്ക്കു ശേഷം പുറത്തിങ്ങിയ വിശ്വാസികളുടെ ചിത്രങ്ങള്‍  എടുക്കുന്നതുകണ്ട് ആളുകള്‍ ഇദ്ദേഹത്തെ
പിടികൂടാന്‍ ശ്രമിക്കുന്നതിനിടയിലാണ് കൈയിലുണ്ടായിരുന്ന പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ചതെന്നു പറയുന്നു. ഇതില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. തുടര്‍ന്നു രോഷാകുലരായ ആള്‍ക്കൂട്ടം ഡി എസ് പിയെ  പിടികൂടി. പൂര്‍ണനഗ്നനാക്കിയശേഷം തല്ലിച്ചതയ്ക്കുകയായിരുന്നു. കല്ലുകൊണ്ടും മറ്ററുമുള്ള ഇടിയിലാണ് ഇയാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

ഡി എസ് പി എന്തിനാണ് പള്ളിക്കകത്ത് കയറി ഫോട്ടോ എടുത്തതെന്ന് അറിയില്ലെന്നും അദ്ദേഹത്തെ അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുകയായിരുന്നുവെന്നും ഒരു മേലുദ്യോഗസ്ഥന്‍ പറഞ്ഞു. പ്രദേശത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതായാണ് പൊലീസ് പറയുന്നത്. ചിലയിടങ്ങളില്‍ പൊലീസ് സുരക്ഷ പിക്കറ്റുകള്‍ ജനക്കൂട്ടം ആക്രമിച്ചതായും വിവരമുണ്ട്. നൊഹാട്ടയിലെ ഏഴു പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍