UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരില്‍ നാട്ടുകാര്‍ യുവാവിനെ തല്ലികൊന്നു വഴിയില്‍ ഉപേക്ഷിച്ചു

ഇന്നലെ രാത്രിയില്‍ ഖാദറിനെ നാട്ടുകാര്‍ പിടികൂടിയ ശേഷം കൈകള്‍ കെട്ടിയിട്ട് അതിക്രൂമരായി മര്‍ദിച്ച് റോഡരികില്‍ ഉപക്ഷിച്ചു

കണ്ണൂരിലെ പരിയാരത്ത് നാട്ടുകാര്‍ യുവാവിനെ തല്ലികൊന്നു. നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ച് യുവാവിന്റെ മൃതദേഹം കൈകള്‍ കെട്ടിയ നിലയില്‍ വായാടിലെ റോഡരികിലാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ടത് തളിപ്പറമ്പ് ബക്കളം സ്വദേശി അബ്ദുള്‍ ഖാദര്‍ (38) എന്ന ആളാണെന്ന് തിരിച്ചറിഞ്ഞു. നാട്ടുകാരെ കബളിപ്പിക്കുകയും, മോഷണം നടത്തുകയും ചെയ്യുന്ന ഖാദര്‍ മാനസിക രോഗിയാണെന്നും നാട്ടുകാര്‍ തന്നെ പറയുന്നുണ്ട്.

ഖാദറിനെ രാത്രി മര്‍ദ്ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച നാട്ടുകാര്‍ തന്നെയാണ് രാവിലെ പോലീസിനെ വിവരമറിയിച്ചത്. പോലീസ് എത്തുമ്പോഴും ജീവനുണ്ടായിരുന്ന ഖാദര്‍ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴായിരുന്നു മരിച്ചത്. റോഡരികില്‍ നിര്‍ത്തിയിടുന്ന ബസുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയവയുടെ സീറ്റുകള്‍ നശിപ്പിക്കുക, ഫയര്‍ ഫോഴ്‌സിനെ വിളിച്ചുവരുത്തി കബളിപ്പിക്കുക, മോഷണം തുടങ്ങിയവയാണ് നാട്ടുകാര്‍ ഖാദറിനെതിരെ ആരോപിക്കുന്ന കുറ്റങ്ങള്‍.

ഇന്നലെ രാത്രിയില്‍ ഖാദറിനെ നാട്ടുകാര്‍ പിടികൂടിയ ശേഷം കൈകള്‍ കെട്ടിയിട്ട് അതിക്രൂമരായി മര്‍ദിച്ച് റോഡരികില്‍ ഉപക്ഷിച്ചു. മര്‍ദനമേറ്റ് പരുക്കേറ്റ ഖാദറിനെ ആശുപത്രിയിലെത്തിക്കാന്‍ ആരുമുണ്ടായില്ല. പുലര്‍ച്ചെ പലരും ഖാദറിനെ അവശനിലയില്‍ കൈകള്‍ കെട്ടിയിട്ട് കിടക്കുന്ന നിലയില്‍ കണ്ടിരുന്നുവെങ്കിലും ആരും സഹായിച്ചില്ല.

ഖാദറിനെ മര്‍ദ്ദിച്ചവര്‍ ആരൊക്കെയാണെന്ന കാര്യം വെളിപ്പെടുത്താന്‍ നാട്ടുകാര്‍ തയ്യാറാട്ടില്ല. പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് മക്കളുള്ള ഖാദറിന്റെ ഭാര്യ ഷെരീഫയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍