UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നാട്ടിലൊക്കെ തല്ലിക്കൊല്ലുന്ന അവസഥയാണ്, ജീവന് ഭീഷണിയെന്ന് പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സി

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ശമ്പളമുടങ്ങിയ തന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജീവനക്കാരുടെ കുടുംബങ്ങള്‍, ഭുവുടമകള്‍, വായ്പ നല്‍കിയവര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി അഞ്ചോളം വിഭാഗങ്ങള്‍ അസംതൃപ്തരാണ്.

ആള്‍ക്കൂട്ടം വ്യക്തികളെ തല്ലിക്കൊല്ലുന്ന ഇന്ത്യയില്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് പിഎന്‍പി തട്ടിപ്പുകേസില്‍ നീരവ് മോദിക്കൊപ്പം ആരോപണ വിധേയനായി രാജ്യം വിട്ട മെഹുല്‍ ചോക്‌സി. തനിക്കെതിരായ ജാമ്യമില്ലാ വാറണ്ടുകള്‍ റദ്ധാക്കണമെന്നാവശ്യപ്പെട്ട് മുംബൈയിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് മെഹുല്‍ ചോക്‌സിയും പരാമര്‍ശം.

ഇന്ത്യയില്‍ ഇപ്പോള്‍ ആളുകളെ ജനക്കൂട്ടം തല്ലിക്കൊല്ലുകയാണ്, ജയിലില്‍ വരെ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും മെഹുല്‍ ചോക്‌സി ബുധനാഴ്ച കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ശമ്പളമുടങ്ങിയ തന്റെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാര്‍, കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജീവനക്കാരുടെ കുടുംബങ്ങള്‍, ഭുവുടമകള്‍, വായ്പ നല്‍കിയവര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി അഞ്ചോളം വിഭാഗങ്ങള്‍ അസംതൃപ്തരാണ്. ഇവര്‍ക്കെല്ലാം പണം നല്‍കാനുണ്ട്. തന്റെ ജ്വല്ലറിയില്‍ ബിസിനസ് നടക്കുന്നില്ല, ഈ സാഹചര്യത്തില്‍ ജയിലിടക്കം താന്‍ അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും ചോക്‌സി പറയുന്നു.

അഭിഭാഷകരായ സഞ്ചയ് അബോട്ട്, രാഹുല്‍ അഗര്‍വാള്‍ എന്നിവര്‍ മുഖേന സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയില്‍ മെഹുല്‍ചോക്‌സിയുടെ അരോഗ്യം പാസ്‌പോര്‍ട്ട് റദ്ധാക്കല്‍, അന്വേഷണ ഏജന്‍സികളുടെ മുന്‍വിധി എന്നിവയും പരാമാര്‍ശിക്കുന്നുണ്ട്‌.  പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നും വായ്പയിനത്തില്‍ കോടികള്‍ തട്ടിച്ച് രാജ്യം വിട്ട നീരവ് മോദിയുടെ കേസുമായി ബന്ധപ്പെട്ടാണ് മെഹുല്‍ ചോക്‌സിക്കെതിരേ നിയമ നടപടികള്‍ പുരോഗമിക്കുന്നത്. ഗീതാഞ്ജലി ഗ്രൂപ്പ് ഉടമകൂടിയായ മെഹുല്‍ ചോക്‌സി നീരവ് മോദിയുടെ ബന്ധുവാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍