UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധാര്‍ ഇല്ലാത്തവര്‍ മൊബൈലും ഉപയോഗിക്കേണ്ട

എല്ലാ മൊബൈല്‍ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്

ആധാര്‍ നമ്പര്‍ ഇല്ലാത്തവര്‍ക്ക് വൈകാതെ മൊബൈല്‍ നമ്പരും നഷ്ടമാകും. രാജ്യത്തെ എല്ലാ മൊബൈല്‍ നമ്പരുകളെയും ആധാറുമായി ബന്ധിപ്പിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. 2018 ഫെബ്രുവരി ആറിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ടെലികോം സേവനദാതാക്കളെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ മൊബൈല്‍ ഉപയോക്താക്കളെയും സ്ഥിരീകരിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇത്. ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും ഉപയോക്താക്കളെ സ്ഥിരീകരിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നതാണ് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

സുപ്രിംകോടതി ഉത്തരവും അതിന്റെ നടപടികളും എല്ലാവരെയും മാധ്യമങ്ങളിലൂടെയും എസ്എംഎസിലൂടെയും അറിയിക്കണം. ഉപയോക്താക്കള്‍ക്ക് വേരിഫിക്കേഷന്‍ കോഡ് എസ്എംഎസ് ആയി അയക്കണം. നമ്പര്‍ ഉപയോഗത്തിലുണ്ടെന്ന് ഉറപ്പുവരുത്താനാണ് ഇത്. ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വിവരങ്ങള്‍ അന്തിമമായി ഡേറ്റാബേസില്‍ രേഖപ്പെടുത്താന്‍ മൂന്ന് ദിവസം കാത്തിരിക്കണം.

വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്താന്‍ ഉപയോക്താവിന് ഒരു എസ്എംഎസ് കൂടി അയയ്ക്കണം. ഡേറ്റാ ഉപയോഗത്തിന് മാത്രമായുള്ള നമ്പരുകള്‍ ഉടമസ്ഥന്റെ മറ്റേതെങ്കിലും നമ്പറിലേക്ക് എസ്എംഎസ് അയച്ചാണ് സ്ഥിരീകരിക്കേണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍