UPDATES

സയന്‍സ്/ടെക്നോളജി

ഫ്രീഡം 251 അവിശ്വസനീയം, സംശയങ്ങളും ഉയരുന്നു

അഴിമുഖം പ്രതിനിധി

251 രൂപയ്ക്ക് ഒരു സ്മാര്‍ട്ട്‌ഫോണ്‍. അവിശ്വസനീയമാണ് ഈ വാര്‍ത്തയും വാഗ്ദാനവും. ഉത്തര്‍പ്രദേശിലെ വളരെ അധികം ഒന്നും അറിയപ്പെടാത്ത ഒരു കമ്പനിയാണ് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട് ഫോണുമായി രംഗത്ത് വന്നിരിക്കുന്നത്. നാല് ഇഞ്ച് ഡിസ്‌പ്ലേയും ഒരു ജിബി റാമും എട്ട് ജിബി ഇന്റേണന്‍ മെമ്മറിയും കൂടാതെ രണ്ട് സിമ്മുകള്‍ ഉപയോഗിക്കാനുമാകും.

ഈ സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തിക്കുന്ന കാര്‍ഷിക ഉല്‍പന്ന വിപണന കമ്പനിയായ റിങ്ങിംഗ് ബെല്‍സ് ഈ വാര്‍ത്ത പുറത്തു വന്നതോടു കൂടി വിവാദത്തില്‍ അകപ്പെടുകയും ചെയ്തു.

ന്യായീകരിക്കാനാകാത്തവിധമുള്ള വിലക്കുറവാണെന്ന് ചൂണ്ടിക്കാണിച്ച് മൊബൈല്‍ ഉല്‍പാദന അസോസിയേഷന്‍ സര്‍ക്കാരിനോട് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ആപ്പിളിന്റെ ഐ ഫോണുമായുള്ള സാമ്യവും സംശയമുണര്‍ത്തുന്നുണ്ട്.

അതിവേഗം വളരുന്ന ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ഫ്രീഡം 251 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ വിലയുടെ കാര്യത്തില്‍ സുനാമി സൃഷ്ടിക്കുമെന്നാണ് അനുമാനം. ഈ ഫോണിന്റെ ഘടകങ്ങള്‍ തായ് വാനില്‍ നിന്നു കൊണ്ടു വന്ന് നോയിഡയിലെ ഫാക്ടറിയില്‍ കൂട്ടിയോജിപ്പിക്കാനാണ് പദ്ധതി. ഫ്രീഡം251.കോം എന്ന വെബ്‌സൈറ്റില്‍ ഇന്ന് രാവിലെ ആറ് മണിക്ക് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 21 വരെ ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂണ്‍ 30-ന് അകം ഫോണ്‍ വിതരണം ചെയ്യുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

ഇപ്പോള്‍ ഒരു 3ജി സ്മാര്‍ട്ട് ഫോണ്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് 3,000 രൂപ നല്‍കണം. ഈ കാറ്റഗറിയില്‍ മൈക്രോമാക്‌സ്, സാംസങ്, ലാവ, കാര്‍ബണ്‍, ഡാറ്റാവിന്‍ഡ് പോലുള്ള കമ്പനികള്‍ ഇപ്പോള്‍ തന്നെ ഫോണുകള്‍ വില്‍ക്കുന്നുണ്ടെങ്കിലും അവയുടെ എല്ലാം വില ഫ്രീഡം 251-നേക്കാള്‍ വളരെ കൂടുതലാണ്.

മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികളുമായി സഹകരിച്ചാണ് ഫോണ്‍ നിര്‍മ്മിക്കുന്നതെന്നാണ് കമ്പനിയുടെ പറയുന്നത്. അത് മൊബൈലിന്റെ വില കുറയ്ക്കാന്‍ സഹായിച്ചു. എന്നിരുന്നാലും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നോ മറ്റേതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ സബ്‌സിഡി ലഭിക്കുന്നില്ലെന്നും റിങിംഗ് ബെല്‍സിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു.

1.3 ജിഗാഹെര്‍ട്‌സ് ക്വാഡ് കോര്‍ പ്രൊസ്സസറുള്ള ഈ മൊബൈലിന്റെ കൂടെ ഹെഡ്‌ഫോണും സ്‌ക്രീന്‍ ഗാര്‍ഡും ഒരു വര്‍ഷ വാറന്റിയും ലഭിക്കും. 3.2 മെഗാപിക്‌സല്‍ പിന്‍ കാമറയും 0.3 മെഗാ പിക്‌സല്‍ മുന്‍ കാമറയും ഫോണിലുണ്ട്. ഇത്രയും സൗകര്യങ്ങള്‍ നല്‍കുന്ന ഫോണില്‍ അവിശ്വസനീയമായ വിലക്കുറവ് എങ്ങനെ നല്‍കാനാകും. നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ചെലവ് കുറയ്ക്കുന്നതാണ് വിലക്കുറവ് വാഗ്ദാനം ചെയ്യാന്‍ സഹായിക്കുന്നതെന്ന് കമ്പനിയുടെ അശോക് ഛദ്ദ പറയുന്നു.

എന്നാല്‍ മൊബൈല്‍ വ്യവസായ രംഗത്തെ വിഗദ്ധര്‍ പറയുന്നത് ദല്‍ഹിയിലെ ഐടി ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കാരായ ആഡ്‌കോമില്‍ നിന്നാണ് ഫ്രീഡം 251 കമ്പനി ലഭ്യമാക്കുന്നതെന്ന് പറയുന്നു. ഉയര്‍ന്ന വിലയില്‍ ചില ഇ-കോമേഴ്‌സ് വെബ് സൈറ്റില്‍ ഉയര്‍ന്ന വിലയ്ക്ക് ലഭ്യവുമാണ്.

അതേസമയം ഫ്രീഡം251-നെ വിഴുങ്ങാന്‍ മറ്റൊരു പ്രശ്‌നവും വരുന്നുണ്ട്. ആപ്പിളിന്റെ ഐഫോണിന്റെ പകര്‍പ്പവകാശ നിയമ ലംഘനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍