UPDATES

ബലാല്‍സംഗത്തിന്‌ കാരണം മൊബൈല്‍ ഫോണ്‍: അസംഖാന്‍

അഴിമുഖം പ്രതിനിധി 

പ്രായപൂര്‍ത്തിയാവാത്തവര്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നതിനു കാരണം മൊബൈല്‍ ഫോണുകളെന്നു സമാജ് പാര്‍ട്ടി നേതാവ് അസം ഖാന്‍. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ രണ്ടര വയസ്സുള്ള പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടതിനും കാരണം മൊബൈല്‍ ഫോണുകള്‍ തന്നെയെന്നും ഖാന്‍ തന്‍റെ വിവാദ പ്രസ്താവനയില്‍ സൂചിപ്പിച്ചു. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങള്‍ക്കു മുതിരാതെ യുവത്വം മൊബൈലുകളുടെയും സമാനമായ ഉപകരണങ്ങളുടെയും പിന്നാലെ പോകുന്നതാണ് ഇത്തരം പ്രവണതകള്‍ വര്‍ധിക്കാനുള്ള കാരണമെന്നും ഗ്രാമങ്ങളില്‍ പോലും ഡൗണ്‍ലോഡും മറ്റും ചെയ്യാന്‍ കഴിയുന്നതും ഇതിനു പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രം ജാഗ്രത പുലര്‍ത്തണമെന്നും അസം ഖാന്‍ കൂട്ടിച്ചേര്‍ത്തു.    

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍