UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭീകരതയ്ക്ക് എതിരെ ഒരുമിച്ച് പോരാടണം:മോദി

അഴിമുഖം പ്രതിനിധി

ബ്രസ്സല്‍സിലെ ഇന്ത്യന്‍ വംശജരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്ത് സംസാരിക്കുകയും ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് ആദാരജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. മതത്തില്‍ നിന്നും ഭീകരതയെ മാറ്റിനിര്‍ത്തണമെന്നും മനുഷ്യകുലത്തിന് ഭീകരത വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും മോദി പറഞ്ഞു.

കഴിഞ്ഞ 40 വര്‍ഷങ്ങളായി ഇന്ത്യ ഭീകരപ്രവര്‍ത്തനത്തിന്റെ ശല്യം അനുഭവിക്കുകയാണെന്ന് മോദി ചൂണ്ടിക്കാണിച്ചു. സെപ്തംബര്‍ 11 ആക്രമണത്തില്‍ ലോകം നടുങ്ങി. ഇന്ത്യ കടന്നു പോയിരുന്ന സാഹചര്യത്തെ കുറിച്ച് അതുവരെ ലോക ശക്തികള്‍ക്ക് മനസ്സിലാകില്ലായിരുന്നു. എന്നാല്‍ ഇന്ത്യ ഒരിക്കലും ഭീകരതയ്ക്കു മുന്നില്‍ തലകുനിച്ചിട്ടില്ല. അതിനു മുന്നില്‍ തലകുനിക്കുന്ന പ്രശ്‌നവും ഉദിക്കുന്നില്ലെന്ന് മോദി കൂട്ടിച്ചേര്‍ത്തു.

ഭീകരതയെ ഇപ്പോഴും യുഎന്നിന് നിര്‍വചിക്കാന്‍ കഴിയാത്തത് നിര്‍ഭാഗ്യകരമാണെന്ന് മോദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍