UPDATES

ജയലളിതയ്ക്ക് ആദരമര്‍പ്പിക്കാനായി പ്രധാനമന്ത്രിയും മറ്റ് നേതാക്കളും ചെന്നൈയില്‍

അഴിമുഖം പ്രതിനിധി

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരം അര്‍പ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ തുടങ്ങിയ പ്രമുഖരെല്ലാം ജയലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജയറാമിന്‌റെ നിര്യാണത്തില്‍ ഹൃദയപൂര്‍വമായ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി രാഷ്ട്രപതി പ്രണബ് മുഖര്‍ജി അറിയിച്ചു. ജയലളിതയുടെ നിര്യാണം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ശൂന്യതയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹം വൈകീട്ട് 4.30ന് ശേഷം മറീനാ ബീച്ചിലെ എംജിആര്‍ സമാധിക്ക് സമീപം സംസ്കരിക്കും. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡ, സിംഗപ്പൂര്‍ വിദേശകാര്യ മന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്‍ തുടങ്ങിയവര്‍ ചെന്നൈയില്‍ എത്തും. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം, നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എന്നിവര്‍ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കും. വിമാനത്തിന്‍റെ സാങ്കേതിക തകരാര്‍ മൂലം ന്യൂഡല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള രാഷ്ട്രപതിയുടെ യാത്ര വൈകി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍