UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോ സംരക്ഷണത്തിന്റെ പേരില്‍ നിയമവിരുദ്ധപ്രവര്‍ത്തനം; മോദി

അഴിമുഖം പ്രതിനിധി

ഗോസംരക്ഷണത്തിന്റെ മറവില്‍ രാജ്യത്ത് നിയയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെതിരെ കര്‍ശനമായ നടപടി അതാത് സംസ്ഥാനങ്ങള്‍ സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും മോദി കൂട്ടി ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ വെബ് പോര്‍ട്ടലിന്റെ രണ്ടാം വാര്‍ഷികാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മോദി.

പലരുടെയും നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ മറച്ചു വയ്ക്കുന്നതിനുള്ള മറയാണ് പശു സംരക്ഷണം. ഗോ സംരക്ഷണത്തിന്റെ പേരില്‍ പലരും കച്ചവടസ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഗോ സംരക്ഷണത്തിന്റെ മുഖംമൂടിയിണഞ്ഞവരുണ്ട്. അത്തരം സാമൂഹ്യവിരുദ്ധരെ അംഗീകരിക്കാന്‍ കഴിയില്ല.

പശുവിനെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പശുക്കള്‍ പ്ലാസ്റ്റിക് മാലിന്യം കഴിക്കുന്നത് തടയുകയാണ്. നിരവധി പശുക്കള്‍ ഇതുമൂലം ചാകുന്നുണ്ട്; മോദി കൂട്ടിചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍