UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് 71ല്‍ ചെയ്യേണ്ടിയിരുന്നത് ഞങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നു: മോദി

71ല്‍ എല്ലാവരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്ന സമയത്ത് ഇത് നടപ്പാക്കിയിരുന്നെങ്കില്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുണ്ടാവുമായിരുന്നില്ലെന്ന്‍ മോദി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ് 1971ല്‍ ചെയ്യേണ്ടിയിരുന്നതായിരുന്നു നോട്ട് അസാധുവാക്കലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്ന് ഇത് ചെയ്യാത്തത് കൊണ്ട് ഇപ്പോള്‍ വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 71ല്‍ എല്ലാവരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്ന സമയത്ത് ഇത് നടപ്പാക്കിയിരുന്നെങ്കില്‍ ഇന്ന് അനുഭവിക്കുന്ന ബുദ്ധിമുട്ടുകളുണ്ടാവുമായിരുന്നില്ലെന്നും മോദി അഭിപ്രായപ്പെട്ടു. ബിജെപി എംപിമാരുടെ യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.

മുന്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധവ് ഗോദ്‌ബോലിന്‌റെ പുസ്തകം ഉദ്ധരിച്ചാണ് മോദി ഇക്കാര്യം പറഞ്ഞത്. അക്കാലത്ത് ഇന്ദിര ഗാന്ധി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായിരുന്ന വൈ ബി ചവാന്‍ കള്ളപ്പണം പിടിക്കാന്‍ ഇക്കാര്യം നിര്‍ദ്ദേശിച്ചിരുന്നതായി മോദി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വഴങ്ങിയില്ല. കോണ്‍ഗ്രസിന് ഇനിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കണ്ടേ എന്നാണ് ഇന്ദിര ചോദിച്ചത്. ചവാന് മറുപടിയുണ്ടായില്ല. കോണ്‍ഗ്രസ് രാജ്യത്തിനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് പാര്‍ട്ടിക്കാണ്. എന്നാല്‍ ബിജെപിയ്ക്ക് രാജ്യമാണ് ഏറ്റവും വലുത്.

നോട്ട് അസാധുവാക്കല്‍ നടപടിയ്ക്ക് എതിര്‍പ്പുമായി വന്ന ഇടതുപക്ഷ പാര്‍ട്ടികളേയും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ഇടതുപക്ഷം അവരുടെ പ്രത്യയശാസ്ത്രത്തില്‍ വെള്ളം ചേര്‍ത്തതായി മോദി ആരോപിച്ചു. ഇന്ദിര ഗാന്ധി കള്ളപ്പണത്തിന്‌റെ ബലത്തിലാണ് മുന്നോട്ട് പോകുന്നതെന്ന് മുമ്പ് ജ്യോതി ബസു പറഞ്ഞത് മോദി ചൂണ്ടിക്കാട്ടി. കള്ളപ്പണത്തിന് വേണ്ടി, കള്ളപ്പണത്താലുള്ള, കള്ളപ്പണത്തിന്‌റെ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും ബസു പരിഹസിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍