UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിക്ക് ബിരുദമല്ല ബിരുദാനന്തര ബിരുദമുണ്ടെന്ന് ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിരുദമുണ്ടോ ഇല്ലയോ എന്ന തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ മോദി ബിരുദാനന്തര ബിരുദത്തിന് ഉടമയാണെന്ന വെളിപ്പെടുത്തലുമായി ഗുജറാത്ത് സര്‍വകലാശാല വൈസ് ചാന്‍സലര്‍. രാഷ്ട്രമീമാംസയില്‍ 62. 3 ശതമാനം മാര്‍ക്കോടെ മോദി ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നാണ് വി സി എം എന്‍ പട്ടേല്‍ പറയുന്നത്.

കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മോദിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ എന്താണന്ന് വിവരകാശ നിയമം വഴി പരസ്യമാക്കണമെന്നു വെല്ലുവിളിച്ചിരുന്നു. മോദിയുടെ ബിരുദം വ്യാജമാണെന്ന ആക്ഷേപമായിരുന്നു പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നത്.

ലോകസഭ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ മോദി പറഞ്ഞിരിക്കുന്നത് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി എയും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നാണ്. എന്നാല്‍ വിവരാവകാശ രേഖപ്രകാരമുള്ള ചോദ്യത്തിന് മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിശദാംശങ്ങളൊന്നും തങ്ങളുടെ പക്കല്‍ ഇല്ലെന്നാണ് ഡല്‍ഹി സര്‍വകലാശാല അറിയിച്ചത്. 1978 ല്‍ നരേന്ദ്ര മോദി എന്നു പേരുള്ള എത്ര പേര്‍ കറസ്‌പോണ്ടന്‍സായി ബി എ പാസായിട്ടുണ്ടെന്ന ചോദ്യത്തിന് ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാല്‍ മറുപടി പറയാനാകില്ലെന്നും സര്‍വകലാശാല പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍