UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബംഗാളില്‍ ദോസ്തി, കേരളത്തില്‍ ഗുസ്തി

അഴിമുഖം പ്രതിനിധി

സിപിഐഎമ്മും കോണ്‍ഗ്രസും തമ്മില്‍ കേരളത്തില്‍ ഗുസ്തിയും ബംഗാളില്‍ ദോസ്തിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാസര്‍ഗോഡ് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി. ഇരു പാര്‍ട്ടികളുടേയും ഒത്തുതീര്‍പ്പ് രാഷ്ട്രീയക്കളി വിദ്യാസമ്പന്നരായ കേരളീയരെ അപമാനിക്കുന്നതാണ്. സിപിഐഎമ്മിന്റെ അക്രമങ്ങളും കൊലപാതകങ്ങളും സംസ്ഥാനത്ത് ഒത്തുതീര്‍പ്പാക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു.

കേരളത്തില്‍ ഇടതു-വലത് മുന്നണികള്‍ ഭരണം അഞ്ചുവര്‍ഷത്തേക്ക് വീതം വച്ച് കരാര്‍ ഉറപ്പിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മോദി പറഞ്ഞു. കേരളത്തിലും പശ്ചിമ ബംഗാളിലും രണ്ട് സ്വരങ്ങളില്‍ സംസാരിക്കുന്നവരെ വിശ്വസിക്കരുത്. കേരളത്തലില്‍ കോണ്‍ഗ്രസിന്റെ അഴിമതിക്ക് എതിരെ സംസാരിക്കുന്നവര്‍ ബംഗാളില്‍ അവര്‍ക്കുവേണ്ടി വോട്ടു ചോദിക്കുന്നു. ഇത് അവസരവാദ രാഷ്ട്രീയമാണെന്നും മോദി കാസര്‍ഗോഡ് പറഞ്ഞു.

ആലപ്പുഴ എടത്വായിലെ പ്രചാരണത്തില്‍ മലയാളത്തില്‍ വോട്ട് മോദി അഭ്യര്‍ത്ഥിച്ചു. സംശുദ്ധ കേരളം, സ്വച്ഛ കേരളം, അഴിമതി രഹിത കേരളം, സുരക്ഷിത കേരളം. സമ്പൂര്‍ണ മാറ്റത്തിനായി നിങ്ങളുടെ പിന്തുണ എന്‍ഡിഎയ്ക്ക് വേണമെന്ന് മോദി മലയാളത്തില്‍ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍