UPDATES

ഇന്ത്യ

തൊഴില്‍ നിയമപരിഷ്‌കരണം മോദി നേരിടുന്ന വെല്ലുവിളി ആദ്യം കര്‍ഷകര്‍, ഇപ്പോള്‍ തൊഴിലാളികള്‍; മോദി നേരിടുന്ന വെല്ലുവിളികള്‍

Avatar

ബിഭൂദത്ത പ്രധാന്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തന്റെ പാളയത്തില്‍ നിന്നുതന്നെ എതിര്‍പ്പ് നേരിടുന്നു. കമ്പനികള്‍ക്ക് കച്ചവടം സുഗമമായി ചെയ്യാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങളെ എതിര്‍ക്കുന്നവരില്‍ നിന്നാണത്. രാജ്യത്തെ 11 തൊഴിലാളി സംഘടനകള്‍ സെപ്റ്റംബര്‍ രണ്ടിനു അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു. അതില്‍ ഏറ്റവും വലിയ സംഘടന ബി ജെ പിയുമായി ബന്ധപ്പെട്ടതാണ്. തൊഴിലാളികളെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും ലോകത്തുള്ള ഏറ്റവും കടുപ്പമേറിയ 44 തൊഴില്‍ നിയമങ്ങളെ നാലാക്കി ക്രോഡീകരിക്കാനും ലളിതമാക്കാനുമുള്ള മോദിയുടെ ശ്രമത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. തൊഴിലാളി സംഘടനകള്‍ 2013-ല്‍ നടത്തിയ ഇത്തരമൊരു സമരം സാമ്പത്തിക തലസ്ഥാനമായ മുംബൈ അടക്കമുള്ള ഇടങ്ങളിലെ ഗതാഗത സംവിധാനം തടസപ്പെടുത്തുകയും അക്രമങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

‘പ്രധാനമന്ത്രിയില്‍ നിന്നും തൃപ്തികരമായ മറുപടി ഉണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകും,’ ഭാരതീയ മസ്ദൂര്‍ സംഘം അദ്ധ്യക്ഷന്‍ ബൈജു നാഥ് റായ് പറഞ്ഞു. തൊഴിലാളികളുടെ താത്പര്യത്തിനെതിരായ ഏത് നീക്കത്തെയും സംഘടന ‘പല്ലും നഖവും’ ഉപയോഗിച്ച് ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലെ പരാജയം മോദിയുടെ തെരഞ്ഞെടുപ്പിന് ശേഷം പരിഷ്‌കരണ നടപടികള്‍ പ്രതീക്ഷിച്ചതിലും സാവധാനത്തിലായതിന്റെ നിരാശയെ ഒന്നുകൂടി വര്‍ദ്ധിപ്പിക്കും. മോദി വമ്പിച്ച നിയമ നിര്‍മ്മാണ പരിഷ്‌കാരങ്ങള്‍ നടത്തുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയുടെ അടിസ്ഥാന ഓഹരി സൂചിക കഴിഞ്ഞ വര്‍ഷം 30% മുന്നോട്ട് കുതിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് വെറും 3.5% ആണ്. 

ചൊവ്വാഴ്ച്ച തുടങ്ങിയ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ മുന്നിലേക്കുള്ള വഴിയുടെ ഒരു സൂചന കിട്ടും. കഴിഞ്ഞ വര്‍ഷം മോദി ചില ചില്ലറ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നെങ്കിലും മറ്റുള്ളവ നിര്‍ത്തിവെച്ചു. രണ്ടു പ്രധാനപ്പെട്ട ബില്ലുകള്‍ തയ്യാറാണെങ്കിലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല.

ഏറെ വിവാദമായ വ്യവസ്ഥകളിലൊന്ന് 300 തൊഴിലാളികളെ വരെ സര്‍ക്കാരിന്റെ അനുമതി കൂടാതെ പിരിച്ചുവിടാന്‍ കമ്പനികളെ അനുവദിക്കുന്നതാണ്. ഇപ്പോള്‍ ഈ പരിധി 100 ആണ്. അതേസമയം നിര്‍ദേശിക്കപ്പെട്ട വെട്ടിക്കുറക്കല്‍ നഷ്ടപരിഹാരം നിലവിലെ നഷ്ടപരിഹാരത്തേക്കാള്‍ മൂന്നു മടങ്ങോളം മേലെയാണ്. മറ്റൊന്ന് തൊഴിലാളി സംഘടനകള്‍ രൂപവത്കരിക്കുന്നതിനെ കൂടുതല്‍ ദുര്‍ഘടമാക്കുന്നു. 

‘കാഴ്ച്ചപ്പാടില്‍ സര്‍ക്കാരും സംഘടനകളും തമ്മില്‍ വ്യത്യാസമുണ്ട്,’ തൊഴില്‍ മന്ത്രാലയത്തിലെ സെക്രട്ടറി ശങ്കര്‍ അഗര്‍വാള്‍ പറയുന്നു. തൊഴിലാളികളും ഉടമകളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഈ കാഴ്ച്ചപ്പാട് പ്രശ്‌നം പരിഹരിക്കാം എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്.’

രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ സംഘടന ബി ജെ പിയുമായി ബന്ധപ്പെട്ടതാണ്. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് കക്ഷികളുടെ തൊഴില്‍ സംഘടനകളുമായി അവര്‍ വിയോജിക്കുന്നെങ്കിലും മോദിയുടെ തൊഴില്‍ നിയമ പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. തൊഴിലാളി സംഘങ്ങളുടെ രാഷ്ട്രീയ ആഭിമുഖ്യം തത്സ്ഥിതി മാറ്റുന്നതിനെ ഏറെ വിഷമകരമാക്കുന്നു എന്നു മോര്‍ഗന്‍ സ്റ്റാന്‍ലി കഴിഞ്ഞ വര്‍ഷം ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു. തൊഴിലാളി സംഘടനകളുടെയും തൊഴിലാളി വര്‍ഗ വോട്ടുകളുടെയും തിരിച്ചടി ഭയന്ന മുന്‍സര്‍ക്കാരുകള്‍ നിയമങ്ങള്‍ മാറ്റുന്നതില്‍ പരാജയപ്പെട്ടു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിലൊന്നായ ബീഹാറിലെ തെരഞ്ഞെടുപ്പിന് മുമ്പ് മോദി സൂക്ഷിച്ചാണ് നീങ്ങുന്നത്. കമ്പനികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നത് സുഗമമാക്കാനുള്ള ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിന്റെ പേരില്‍ കര്‍ഷകരില്‍ നിന്നും മോദി എതിര്‍പ്പ് നേരിടുന്നുണ്ട്. ദരിദ്രരേക്കാളേറെ വലിയ കമ്പനികളെ തുണയ്ക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നു. മധുരിച്ചിട്ടു തുപ്പാനും, കയ്ച്ചിട്ടിറക്കാനും വയ്യാത്ത അവസ്ഥയിലാണ് മോദിയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ സതീഷ് മിശ്ര പറയുന്നു. ‘പരിഷ്‌കരണ നീക്കങ്ങളുമായി മുന്നോട്ട് പോയാല്‍ വോട്ട് നഷ്ടമാകും. ഇല്ലെങ്കില്‍ നിക്ഷേപകര്‍ക്ക് അയാളിലുള്ള വിശ്വാസവും നഷ്ടമാകും.’

നിലവിലെ നിയമങ്ങള്‍ സ്ഥാപനങ്ങളെ ചെറുതായിരിക്കാന്‍ പ്രേരിപ്പിക്കുന്നവയാണെന്ന് സാമ്പത്തിക വിദഗ്ദ്ധരും വ്യാപാര സംഘടനകളും പറയുന്നു. ഇത് ഉത്പാദനക്ഷമത കുറക്കുകയും ഭൂരിഭാഗം തൊഴിലാളികളെയും നിയമങ്ങള്‍ക്ക് കീഴിലല്ലാതാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ തൊഴിലാളികളില്‍ 81% 2010-ല്‍ ദുര്‍ബ്ബലമായ സാഹചര്യത്തിലായിരുന്നു. കാരണം അവര്‍ക്ക് കൃത്യമായ വേതനം ലഭിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ലോകബാങ്ക് കണക്കെടുത്ത 81 രാജ്യങ്ങളില്‍ ഏറ്റവും മോശമായ രണ്ടാമത്തെ രാഷ്ട്രം ഇന്ത്യയായിരുന്നു.

കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയത് മുതല്‍ വ്യാപാരം സുഗമമാക്കാനും പ്രാദേശിക നിര്‍മ്മാണം ഊര്‍ജിതമാക്കാനും മോദി ശ്രമിക്കുന്നുണ്ട്. ബി ജെ പി ജയിക്കും മുമ്പുതന്നെ Goldman Sachs Group പറഞ്ഞു, ‘മോദി മാറ്റത്തിന്റെ ദല്ലാള്‍ ആണെന്ന്.’ ‘തൊഴിലാളി സംഘടനകളില്‍ നിന്നും മറ്റ് പ്രതിപക്ഷ കക്ഷികളില്‍ നിന്നും കൂടുതല്‍ എതിര്‍പ്പുണ്ടാകും. കാരണം ഈ പ്രശ്‌നം അവരുടെ അനുയായികളെയും അടിത്തറയെയും ബാധിക്കുന്ന ഒന്നാണ്,’ സാമ്പത്തിക വിദഗ്ധയായ വാള്‍റ്റര്‍ റോസിലി പറയുന്നു. ‘മോദിക്കിത് ഏറെ വിഷമം പിടിച്ച ജോലിയായിരിക്കും.’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബിഭൂദത്ത പ്രധാന്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തന്റെ പാളയത്തില്‍ നിന്നുതന്നെ എതിര്‍പ്പ് നേരിടുന്നു. കമ്പനികള്‍ക്ക് കച്ചവടം സുഗമമായി ചെയ്യാന്‍ സഹായിക്കുന്ന നിര്‍ദേശങ്ങളെ എതിര്‍ക്കുന്നവരില്‍ നിന്നാണത്. രാജ്യത്തെ 11 തൊഴിലാളി സംഘടനകള്‍ സെപ്റ്റംബര്‍ രണ്ടിനു അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നു. അതില്‍ ഏറ്റവും വലിയ സംഘടന ബി ജെ പിയുമായി ബന്ധപ്പെട്ടതാണ്. തൊഴിലാളികളെ നിയമിക്കുന്നതിനും പിരിച്ചുവിടുന്നതിനും ലോകത്തുള്ള ഏറ്റവും കടുപ്പമേറിയ 44 തൊഴില്‍ നിയമങ്ങളെ നാലാക്കി ക്രോഡീകരിക്കാനും ലളിതമാക്കാനുമുള്ള മോദിയുടെ ശ്രമത്തെയാണ് അവര്‍ എതിര്‍ക്കുന്നത്. തൊഴിലാളി സംഘടനകള്‍ 2013-ല്‍ നടത്തിയ ഇത്തരമൊരു സമരം സാമ്പത്തിക തലസ്ഥാനമായ മുംബൈ അടക്കമുള്ള ഇടങ്ങളിലെ ഗതാഗത സംവിധാനം തടസപ്പെടുത്തുകയും അക്രമങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.

‘പ്രധാനമന്ത്രിയില്‍ നിന്നും തൃപ്തികരമായ മറുപടി ഉണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ട് പോകും,’ ഭാരതീയ മസ്ദൂര്‍ സംഘം അദ്ധ്യക്ഷന്‍ ബൈജു നാഥ് റായ് പറഞ്ഞു. തൊഴിലാളികളുടെ താത്പര്യത്തിനെതിരായ ഏത് നീക്കത്തെയും സംഘടന ‘പല്ലും നഖവും’ ഉപയോഗിച്ച് ചെറുക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിലെ പരാജയം മോദിയുടെ തെരഞ്ഞെടുപ്പിന് ശേഷം പരിഷ്‌കരണ നടപടികള്‍ പ്രതീക്ഷിച്ചതിലും സാവധാനത്തിലായതിന്റെ നിരാശയെ ഒന്നുകൂടി വര്‍ദ്ധിപ്പിക്കും. മോദി വമ്പിച്ച നിയമ നിര്‍മ്മാണ പരിഷ്‌കാരങ്ങള്‍ നടത്തുമെന്ന പ്രതീക്ഷയില്‍ ഇന്ത്യയുടെ അടിസ്ഥാന ഓഹരി സൂചിക കഴിഞ്ഞ വര്‍ഷം 30% മുന്നോട്ട് കുതിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് വെറും 3.5% ആണ്. 

ചൊവ്വാഴ്ച്ച തുടങ്ങിയ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ മുന്നിലേക്കുള്ള വഴിയുടെ ഒരു സൂചന കിട്ടും. കഴിഞ്ഞ വര്‍ഷം മോദി ചില ചില്ലറ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നെങ്കിലും മറ്റുള്ളവ നിര്‍ത്തിവെച്ചു. രണ്ടു പ്രധാനപ്പെട്ട ബില്ലുകള്‍ തയ്യാറാണെങ്കിലും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല.

ഏറെ വിവാദമായ വ്യവസ്ഥകളിലൊന്ന് 300 തൊഴിലാളികളെ വരെ സര്‍ക്കാരിന്റെ അനുമതി കൂടാതെ പിരിച്ചുവിടാന്‍ കമ്പനികളെ അനുവദിക്കുന്നതാണ്. ഇപ്പോള്‍ ഈ പരിധി 100 ആണ്. അതേസമയം നിര്‍ദേശിക്കപ്പെട്ട വെട്ടിക്കുറക്കല്‍ നഷ്ടപരിഹാരം നിലവിലെ നഷ്ടപരിഹാരത്തേക്കാള്‍ മൂന്നു മടങ്ങോളം മേലെയാണ്. മറ്റൊന്ന് തൊഴിലാളി സംഘടനകള്‍ രൂപവത്കരിക്കുന്നതിനെ കൂടുതല്‍ ദുര്‍ഘടമാക്കുന്നു. 

‘കാഴ്ചപ്പാടില്‍ സര്‍ക്കാരും സംഘടനകളും തമ്മില്‍ വ്യത്യാസമുണ്ട്,’ തൊഴില്‍ മന്ത്രാലയത്തിലെ സെക്രട്ടറി ശങ്കര്‍ അഗര്‍വാള്‍ പറയുന്നു. തൊഴിലാളികളും ഉടമകളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ പക്ഷം പിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ഈ കാഴ്ചപ്പാട് പ്രശ്‌നം പരിഹരിക്കാം എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്.’

രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ സംഘടന ബി ജെ പിയുമായി ബന്ധപ്പെട്ടതാണ്. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് കക്ഷികളുടെ തൊഴില്‍ സംഘടനകളുമായി അവര്‍ വിയോജിക്കുന്നെങ്കിലും മോദിയുടെ തൊഴില്‍ നിയമ പരിഷ്‌കാരങ്ങളെ എതിര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഒറ്റക്കെട്ടാണ്. തൊഴിലാളി സംഘങ്ങളുടെ രാഷ്ട്രീയ ആഭിമുഖ്യം തല്‍സ്ഥിതി മാറ്റുന്നതിനെ ഏറെ വിഷമകരമാക്കുന്നു എന്നു മോര്‍ഗന്‍ സ്റ്റാന്‍ലി കഴിഞ്ഞ വര്‍ഷം ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു. തൊഴിലാളി സംഘടനകളുടെയും തൊഴിലാളി വര്‍ഗ വോട്ടുകളുടെയും തിരിച്ചടി ഭയന്ന മുന്‍സര്‍ക്കാരുകള്‍ നിയമങ്ങള്‍ മാറ്റുന്നതില്‍ പരാജയപ്പെട്ടു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങളിലൊന്നായ ബീഹാറിലെ തെരഞ്ഞെടുപ്പിന് മുമ്പ് മോദി സൂക്ഷിച്ചാണ് നീങ്ങുന്നത്. കമ്പനികള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നത് സുഗമമാക്കാനുള്ള ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി ബില്ലിന്റെ പേരില്‍ കര്‍ഷകരില്‍ നിന്നും മോദി എതിര്‍പ്പ് നേരിടുന്നുണ്ട്. ദരിദ്രരേക്കാളേറെ വലിയ കമ്പനികളെ തുണയ്ക്കുന്നു എന്ന വിമര്‍ശനം ഉയര്‍ന്നു. മധുരിച്ചിട്ടു തുപ്പാനും, കയ്ച്ചിട്ടിറക്കാനും വയ്യാത്ത അവസ്ഥയിലാണ് മോദിയെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ സതീഷ് മിശ്ര പറയുന്നു. ‘പരിഷ്‌കരണ നീക്കങ്ങളുമായി മുന്നോട്ട് പോയാല്‍ വോട്ട് നഷ്ടമാകും. ഇല്ലെങ്കില്‍ നിക്ഷേപകര്‍ക്ക് അയാളിലുള്ള വിശ്വാസവും നഷ്ടമാകും.’

നിലവിലെ നിയമങ്ങള്‍ സ്ഥാപനങ്ങളെ ചെറുതായിരിക്കാന്‍ പ്രേരിപ്പിക്കുന്നവയാണെന്ന് സാമ്പത്തിക വിദഗ്ദ്ധരും വ്യാപാര സംഘടനകളും പറയുന്നു. ഇത് ഉത്പാദനക്ഷമത കുറക്കുകയും ഭൂരിഭാഗം തൊഴിലാളികളെയും നിയമങ്ങള്‍ക്ക് കീഴിലല്ലാതാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ തൊഴിലാളികളില്‍ 81% 2010-ല്‍ ദുര്‍ബ്ബലമായ സാഹചര്യത്തിലായിരുന്നു. കാരണം അവര്‍ക്ക് കൃത്യമായ വേതനം ലഭിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ ലോകബാങ്ക് കണക്കെടുത്ത 81 രാജ്യങ്ങളില്‍ ഏറ്റവും മോശമായ രണ്ടാമത്തെ രാഷ്ട്രം ഇന്ത്യയായിരുന്നു.

കഴിഞ്ഞ വര്‍ഷം അധികാരത്തിലെത്തിയത് മുതല്‍ വ്യാപാരം സുഗമമാക്കാനും പ്രാദേശിക നിര്‍മ്മാണം ഊര്‍ജിതമാക്കാനും മോദി ശ്രമിക്കുന്നുണ്ട്. ബി ജെ പി ജയിക്കും മുമ്പുതന്നെ Goldman Sachs Group പറഞ്ഞു, ‘മോദി മാറ്റത്തിന്റെ ദല്ലാള്‍ ആണെന്ന്.’ ‘തൊഴിലാളി സംഘടനകളില്‍ നിന്നും മറ്റ് പ്രതിപക്ഷ കക്ഷികളില്‍ നിന്നും കൂടുതല്‍ എതിര്‍പ്പുണ്ടാകും. കാരണം ഈ പ്രശ്‌നം അവരുടെ അനുയായികളെയും അടിത്തറയെയും ബാധിക്കുന്ന ഒന്നാണ്,’ സാമ്പത്തിക വിദഗ്ധയായ വാള്‍റ്റര്‍ റോസിലി പറയുന്നു. ‘മോദിക്കിത് ഏറെ വിഷമം പിടിച്ച ജോലിയായിരിക്കും.’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍