UPDATES

ഭീകരത പ്രോത്സാഹിപ്പിക്കുന്നത് ദക്ഷിണേഷ്യയില്‍ ഒരു രാജ്യം മാത്രം; നരേന്ദ്ര മോദി

അഴിമുഖം പ്രതിനിധി

രാജ്യാന്തര സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേഷ്യയില്‍ ഒരു രാജ്യം മാത്രമാണ് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ജി 20 ഉച്ചകോടിയില്‍ മോദി പറഞ്ഞു. ഈ സാഹചര്യത്തെ നേരിടാന്‍ രാജ്യാന്തരസമൂഹം ഒന്നിച്ചു നില്‍ക്കണമെന്നും ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രങ്ങളെ അകറ്റി നിര്‍ത്തണമെന്നും മോദി ആഹ്വാനം ചെയ്തു.

ഭീകരതയ്ക്കെതിരെ രാജ്യാന്തര കൂട്ടായ്മ ശക്തമായി പ്രതികരിക്കേണ്ടിയിരിക്കുന്നു. ഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പിന്‍ബലം നല്‍കുകയും ചെയ്യുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ, അവരെ ആദരിക്കുകയല്ല. തീവ്രവാദികളെന്നാല്‍ തീവ്രവാദികള്‍ തന്നെയാണ്- ഉച്ചകോടിയിലെ അവസാന സെഷനില്‍ സംസാരിച്ച മോദി പറഞ്ഞു.

അധികാരത്തിലെത്തിയ ശേഷം പാകിസ്ഥാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പ്രധാനമന്ത്രി ശ്രമിച്ചിരുന്നു. ജനുവരിയിലെ പത്താന്‍കോട്ട് ഭീകരാക്രമണത്തോടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. കാശ്മീര്‍ താഴ്വരയിലെ പ്രക്ഷോഭങ്ങളെ മുന്‍നിര്‍ത്തി പാകിസ്ഥാനും സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാനെ കുറിച്ച് മോദി നടത്തിയ പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍