UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തീസ്ത സെതല്‍വാദിന്റെ സബ് രംഗ് ട്രസ്റ്റിന്റെ ലൈസന്‍സ് കേന്ദ്രം റദ്ദ് ചെയ്തു

അഴിമുഖം പ്രതിനിധി

സന്നദ്ധ സംഘടനായ സബ് രംഗ് ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഇനി മുതല്‍ സംഘടനയ്ക്ക് വിദേശ ഫണ്ടുകള്‍ സ്വീകരിക്കാന്‍ കഴിയില്ല. സാമൂഹിക പ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സബ്‌രംഗ്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍( റെഗുലേഷന്‍) അക്ട്( എഫ്‌സിആര്‍എ) നിയമപ്രകാരമാണ് സബ് രംഗിന്റെ രജിസ്‌ട്രേഷന്‍ റദ്ദ് ചെയ്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ സജീവമായി ബിജെപിക്കും മോദിക്കുമെതിരെ നിലകൊള്ളുന്ന വ്യക്തിയാണ് തീസ്ത. നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശക കൂടിയാണിവര്‍. കഴിഞ്ഞ വര്‍ഷം സെപ്തംബരില്‍ സബ് രംഗിന്റെ  ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. വിദേശപണം സ്വരൂപിച്ച് സ്വകാര്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നതായിരുന്നു കണ്ടെത്തിയ കുറ്റം. ലൈസന്‍സ് സസ്‌പെന്‍ഷന്റെ കാലാവധി ഈ മാര്‍ച്ചിലാണ് തീര്‍ന്നത്. അതിനു പിന്നാലെ സംഘടനയുടെ  ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടു വരികയായിരുന്നുവെന്നും അറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍