UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രഘുറാം രാജനെ മോദി സര്‍ക്കാര്‍ അര്‍ഹിക്കുന്നില്ല: പി ചിദംബരം

അഴിമുഖം പ്രതിനിധി

ആര്‍ബിഐ ഗവര്‍ണറായ രഘുറാം രാജന് രണ്ടാമതൊരു ഊഴം കൂടികൊടുക്കേണ്ടതില്ലെന്നും എത്രയും വേഗം അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കണമെന്നും കേന്ദ്രഭരണകക്ഷിയായ ബിജെപിയില്‍ നിന്നും ആവശ്യം ഉയരുന്നതിനിടെ വിവാദത്തില്‍ പങ്കുചേര്‍ന്ന് യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന പി ചിദംബരവും. ഈ വിഷയത്തില്‍ ചിദംബരം കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലെ ബിജെപി സര്‍ക്കാര്‍ ഡോക്ടര്‍ രാജനെ അര്‍ഹിക്കുന്നുണ്ടോയെന്ന് താന്‍ ചിന്തിച്ചു തുടങ്ങിയതായി ചിദംബരം പറയുന്നു.ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തികശാസ്ത്രജ്ഞന്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും ചിദംബരം പറഞ്ഞു.

സെപ്തംബറിലാണ് ആര്‍ബിഐ ഗവര്‍ണറുടെ മൂന്നു വര്‍ഷ കാലാവധി അവസാനിക്കുന്നത്. അദ്ദേഹത്തിന്റെ കാലാവധി നീട്ടി നല്‍കരുതെന്ന് ബിജെപി നേതാവായ സുബ്രഹ്മണ്യന്‍ സ്വാമി വാശിപിടിച്ചു കൊണ്ടിരിക്കുകയാണ്.

ലോകത്തിലെ മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനെയാണ് യുപിഎ ആര്‍ബിഐ ഗവര്‍ണറായി നിയമിച്ചതെന്നും അന്ന് തങ്ങള്‍ അദ്ദേഹത്തില്‍ പൂര്‍ണ വിശ്വാസം അര്‍പ്പിച്ചുവെന്നും ഇപ്പോഴും അദ്ദേഹത്തില്‍ വിശ്വാസമുണ്ടെന്നും ചിദംബരം പറഞ്ഞു. രാജനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്വാമി പ്രധാനമന്ത്രിക്ക് എഴുതിയ കത്തിനെ കുറിച്ച് പ്രതികരിക്കാന്‍ ചിദംബരം തയ്യാറായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍