UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പഞ്ചവത്സര പദ്ധതികളും അട്ടിമറിക്കപ്പെടുന്നു; ഇനി ത്രിവത്സര പദ്ധതികള്‍

ഇതോടെ ഇന്ത്യയുടെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു വലിയ പദ്ധതി കൂടി ഇല്ലാതാകുകയാണ്

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു തുടങ്ങി വച്ച പഞ്ചവത്സര പദ്ധതികളും ഇല്ലാതാകുന്നു. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു. നേരത്തെ ആസൂത്രണ കമ്മിഷനെ അട്ടിമറിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നീതി ആയോഗിന്റെ ഗവേണിംഗ് കൗണ്‍സില്‍ യോഗം ത്രിവത്സര പദ്ധതിക്കാണ് അംഗീകാരം നല്‍കുക.

2017 മുതല്‍ 2020 വരെയുള്ള കാലഘട്ടങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് ഇതില്‍ തയ്യാറാക്കുന്നത്. ഇതോടെ ഇന്ത്യയുടെ പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച ഒരു വലിയ പദ്ധതി കൂടി ഇല്ലാതാകുകയാണ്. ഏപ്രില്‍ 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നീതി ആയോഗിന്റെ ഗവേണിംഗ് കൗണ്‍സില്‍ യോഗം ചേരും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍