UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രണ്ടുവര്‍ഷം, മോദിയുടെ ഗ്ലാസ് പകുതി നിറഞ്ഞതാണ്

Avatar

ബിഭൂദത്ത പ്രധാന്‍, വൃഷ്ടി ബേനിവാള്‍ 
(ബ്ലൂംബര്‍ഗ്)

ഒരു പതിറ്റാണ്ടായി കാത്തുകിടക്കുന്ന ദേശീയ വില്പന നികുതി നിയമം മുതല്‍ തൊഴില്‍ വിപണി ഉദാരവത്കരണം വരെയുള്ള കാര്യങ്ങളില്‍ നിരാശപ്പെടുത്തിയ രണ്ടുവര്‍ഷത്തെ ഭരണത്തിനുശേഷം മോദി സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ രണ്ടു സുപ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിരിക്കുന്നു. 

നികുതി നിയമത്തിലെ പിഴവുകള്‍ പരിഹരിക്കുന്നത്തിലും കൊളോണിയല്‍ കാലത്തെ പാപ്പര്‍ നിയമം പുതുക്കിപ്പണിയുന്നതിലും നേടിയ രണ്ടു വിജയങ്ങള്‍ മോദിയെ അധികാരത്തിലെത്തിച്ച പാതയെയാണ് ഊട്ടിയുറപ്പിക്കുന്നത്. ഇന്നറിയുന്ന അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുഫലങ്ങളില്‍ മോദിയുടെ കക്ഷിക്കുണ്ടാകാന്‍ ഇടയുള്ള നഷ്ടത്തെ നേരിടാന്‍ ഈ സാമ്പത്തിക വളര്‍ച്ച സന്ദേശം സഹായിച്ചേക്കും. 

‘ഗ്ലാസ് പകുതി നിറഞ്ഞതാണ്,’ ആംസറ്റര്‍ഡാമിലെ എബിഎന്‍ അംറോ ബാങ്ക് എന്‍ വി യിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ അയേന്‍ വാന്‍ ദിക്യുസേന്‍ പറഞ്ഞു. ‘ഭൗതിക, സ്ഥാപന അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്താനും വിദേശ നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കാനും ഇന്ത്യ കൂടുതല്‍ പരിഷ്‌കരണങ്ങള്‍ നടത്തേണ്ടതുണ്ട് എന്നു തന്നെയാണ് ഞങ്ങള്‍ പറയുന്നത്.’

2014ല്‍ അയാളുടെ വിജയത്തില്‍ ആഹ്ളാദിച്ച മൂലധന നിക്ഷേപകരുടെയും, മഹാഭൂരിപക്ഷം ഗ്രാമീണ സമ്മതിദായകരുടെയും പ്രതീക്ഷകളിലെ വൈരുദ്ധ്യങ്ങളെ ഒത്തുതീര്‍പ്പാക്കാന്‍ മോദിക്ക് കഴിഞ്ഞില്ല എന്നതാണ് അയാളുടെ വിഷമങ്ങളുടെ ഒരു കാരണം. അന്നത്തെ വിജയത്തോടെ കുതിച്ചുയര്‍ന്ന ഓഹരി വിലകളും രൂപയുടെ മൂല്യവും 2015ല്‍ താഴോട്ട് പോന്നു. ഇപ്പോഴും ആ ഇടിവ് തുടരുന്നു. 

മോദിയുടെ വിദേശയാത്രകളെ വിമര്‍ശിച്ച പ്രതിപക്ഷം അയാളുടെ നയങ്ങള്‍ ധനികര്‍ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് ആരോപിച്ചു. പാര്‍ലമെന്റ് സ്തംഭിപ്പിച്ച പ്രതിപക്ഷം ഈ സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ കര്‍ഷക അനുകൂല നയങ്ങള്‍ പ്രഖ്യാപിക്കാന്‍ മോദി സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. 

മൂന്നുവര്‍ഷം പഴക്കമുള്ള ഭൂമിയിടപാട് നിയന്ത്രണ ബില്‍ ഈ മാര്‍ച്ചില്‍ അംഗീകരിച്ചതോടെ കാര്യങ്ങള്‍ വീണ്ടും ഉഷാറാവാന്‍ തുടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച്ച നിക്ഷേപകരുടെ നികുതി വെട്ടിപ്പ് ഒഴിവാക്കാന്‍ മൗറീഷ്യസുമായി കരാറുണ്ടാക്കി. അടുത്ത ദിവസം തന്നെ പാപ്പര്‍ നിയമം പുതുക്കി. 

‘ഇതെല്ലാം സുപ്രധാന പരിഷ്‌കരണങ്ങളാണെന്നതില്‍ സംശയമില്ല. നീണ്ടകാലമായുള്ള നികുതിപ്രശ്‌നങ്ങള്‍ പരിഹരിക്കാനും വ്യാപാരം സുഗമാമായി നടത്താനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള സാഹചര്യം ഉണ്ടാക്കാനും സര്‍ക്കാര്‍ നല്‍കുന്ന സൂചനകളുമാണിത്, ‘Royal Bank of Scotland Group ന്റെ മുംബൈയിലെ സാമ്പത്തിക വിദഗ്ധന്‍ ഗൗരവ് കുമാര്‍ പറഞ്ഞു. ‘എന്നാല്‍ ഇതൊന്നും കൂടുതല്‍ വേഗത്തിലുള്ള പരിഷ്‌കരണ നടപടികളുടെ മുന്നോടിയാകണമെന്നില്ല. ചില്ലറ നടപടികളായിരിക്കും ഇനിയും വരുന്നത്.’

ഇന്ത്യയിലേക്ക് നിര്‍മ്മാണശാലകളെ ആകര്‍ഷിക്കാനുള്ള മോദിയുടെ ശ്രമത്തിന് ആഗോള സമ്പദ് രംഗം മന്ദഗതിയിലായത് തടയിടുകയാണ്. ഇന്ത്യന്‍ നഗരങ്ങങ്ങളെ പുതുക്കിപ്പണിയാനുള്ള ശ്രമങ്ങളും വര്‍ഷങ്ങള്‍ പിറകിലാണ്. പാവപ്പെട്ടവര്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ എത്തിക്കുക, സബ്‌സിഡികള്‍ വെട്ടിക്കുറയ്ക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നീ ശ്രമങ്ങള്‍ക്കും ഗതിവേഗം പോര. 

ബോംബെ ഓഹരി വിപണിസൂചിക 2014 അവസാനത്തിനുശേഷം 7.3% ഇടിഞ്ഞു. ആഗോളതലത്തില്‍ 90ഓളം സമാന വിപണികളില്‍ 2.5% വളര്‍ച്ച നേടിയപ്പോഴാണ് ഇത്. ഏഷ്യന്‍ നാണയങ്ങളിലെ ഏറ്റവും മോശം പ്രകടനവുമായി രൂപയുടെ മൂല്യം 5.7% ഇടിഞ്ഞു. 

കഴിഞ്ഞ മാസം Cetnre for Media Studies നടത്തിയ ഒരു സര്‍വേയില്‍ പങ്കെടുത്ത 49% പേരും പറഞ്ഞത് ജീവിതനിലവാരത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതാണ്. 15% പേര്‍ പറഞ്ഞത് സ്ഥിതി കൂടുതല്‍ മോശമായി എന്നാണ്. എന്നാലും 70% പേരും 2019ല്‍ ഇപ്പോഴുള്ള കാലാവധി കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. 

പരിഷ്‌കരണങ്ങളെ തകിടം മരിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങളെ മറികടന്നുകൊണ്ട് ആഗോള നിക്ഷേപകര്‍ക്ക് ഇന്ത്യയെക്കുറിച്ചുള്ള ധാരണ മോദി മാറ്റിയെന്ന് സിംഗപ്പൂരിലുള്ള സാമ്പത്തിക വിദഗ്ധന്‍ രാജീവ് ബിശ്വാസ് ചൂണ്ടിക്കാട്ടുന്നു. നേരിട്ടുള്ള വിദേശനിക്ഷേപം 2015ല്‍ കുത്തനെ ഉയര്‍ന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നത്. ‘അടുത്ത മൂന്നു വര്‍ഷക്കാലം നടത്താനുള്ള സാമ്പത്തിക പരിഷ്‌കരണങ്ങളുടെ അടിത്തറ അദ്ദേഹം ഇപ്പോഴിട്ടുകഴിഞ്ഞു.’ ബിശ്വാസ് പറഞ്ഞു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍