UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഫ്ഗാന്‍ പ്രസിഡന്റിന് മൂന്ന് മാസം മുമ്പേ പിറന്നാള്‍ ആശംസ നേര്‍ന്ന് മോദി

അഴിമുഖം പ്രതിനിധി

ഹാപ്പി ബെര്‍ത്ത്‌ഡേ അഷ്‌റഫ് ഗനി. ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. ഇന്നലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിസ്ഥാന്‍ രാഷ്ട്രപതിക്ക് നേര്‍ന്ന പിറന്നാളാശംസയാണിത്.

ഗനിയാകട്ടെ സരസമായി മറുപടി ട്വീറ്റുകയും ചെയ്തു. എന്റെ പിറന്നാള്‍ മെയ് 19-നാണ്. എങ്കിലും താങ്കളുടെ നല്ല വാക്കിന് നന്ദി പറയുന്നു, ഗനി ട്വീറ്റ് ചെയ്തു.

ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മ്യൂണിക്കില്‍ നടക്കുന്ന സുരക്ഷാ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുകയാണ് ഗനി.

പുതുവര്‍ഷത്തോട് അനുബന്ധിച്ച് മോദിയും തൃണമൂല്‍ നേതാവ് മമത ബാനര്‍ജിയും പരസ്പരം ഗുജറാത്തിയിലും ബംഗാളിയിലും ആശംസകള്‍ കൈമാറിയത് വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍