UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നരസിംഹ റാവു ശക്തനായ ഭരണാധികാരിയെന്ന് മോദി; ഒന്നും പറയാതെ രാഹുല്‍, ചാണക്യനെന്ന് കോണ്‍ഗ്രസ്‌

ഇന്ത്യാ ചരിത്രത്തിലെ വളരെ നിര്‍ണായകമായ സമയത്ത് രാജ്യത്തിന് ആവശ്യമായ ശക്തമായ നേതൃത്വം നല്‍കിയ ഭരണാധികാരിയാണ് നരസിംഹ റാവു എന്ന് മോദി അഭിപ്രായപ്പെട്ടു. അദ്ദേഹം ഒരു വലിയ പണ്ഡിതനായിരുന്നു എന്നും മോദി പറഞ്ഞു.

മുന്‍ പ്രധാനമന്ത്രി പിവി നരസിംഹ റാവുവിന്റെ 97ാം ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു. ഇന്ത്യാ ചരിത്രത്തിലെ വളരെ നിര്‍ണായകമായ സമയത്ത് രാജ്യത്തിന് ആവശ്യമായ ശക്തമായ നേതൃത്വം നല്‍കിയ ഭരണാധികാരിയാണ് നരസിംഹ റാവു എന്ന് മോദി അഭിപ്രായപ്പെട്ടു. അദ്ദേഹം ഒരു വലിയ പണ്ഡിതനായിരുന്നു എന്നും മോദി പറഞ്ഞു. അതേസമയം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി റാവുവിന്റെ അനുസ്മരണ ചടങ്ങുകളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും വിട്ടുനിന്നു.

എന്നാല്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ അനുസ്മരിച്ചു. ഇന്ത്യയുടെ ഒമ്പതാമത് പ്രധാനമന്ത്രിയായ പിവി നരസിംഹ റാവുവിനെ തങ്ങള്‍ അനുസ്മരിക്കുന്നതായി കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. അദ്ദേഹത്തെ ചാണക്യന്‍ എന്ന് വിളിക്കുന്നത് ഒരു ന്യൂനപക്ഷ സര്‍ക്കാരിനെക്കൊണ്ട് സാമ്പത്തികവും രാഷ്ട്രീയവുമായ കടുത്ത തീരുമാനങ്ങളെടുത്ത് നടപ്പാക്കിയതുകൊണ്ടാണെന്ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍