UPDATES

അസഹിഷ്ണുതയ്ക്ക് ഇന്ത്യയില്‍ ഇടമില്ലെന്ന് മോദി

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ അസഹിഷ്ണുതയ്ക്ക് ഇടമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ സന്ദര്‍ശനത്തിനിടെ പറഞ്ഞു. ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മോദി. ഇന്ത്യ ബുദ്ധന്റേയും ഗാന്ധിജിയുടേയും നാടാണ്. അടിസ്ഥാന സാമൂഹിക മൂല്യങ്ങള്‍ക്ക് എതിരായ എന്തിനേയും ഇന്ത്യയുടെ സംസ്‌കാരം അംഗീകരിക്കുന്നില്ല. രണ്ടോ മൂന്നോ സംഭവങ്ങള്‍ ആയാല്‍ പോലും ഇന്ത്യ അസഹിഷ്ണുത അംഗീകരിക്കുകയില്ല. നമുക്ക് എല്ലാ സംഭവങ്ങളും ഗൗരവതരമാണ്. ഞങ്ങള്‍ അതിനെ പൊറുക്കുകയില്ല, മോദി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍