UPDATES

മോദി ചിത്രം പച്ചകുത്തിയതുകൊണ്ട് സൈന്യത്തില്‍ ചേര്‍ക്കുന്നില്ലെന്നു യുവാവ്

അഴിമുഖം പ്രതിനിധി

സൈന്യത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കണമെന്നാണു ബില്‍ഗയന്റെ ആഗ്രഹം. അഞ്ചു തവണയാണ് സൗരഭ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്തത്. എല്ലായിടത്തു നിന്നും പരാജയപ്പെട്ടു തിരിച്ചുപോരേണ്ടി വന്നു.

എന്നാല്‍ താന്‍ അയോഗ്യനാക്കപ്പെടാന്‍ കാരണം, വിദ്യാഭ്യാസ, ശാരീരികയോഗ്യതകളിലെ അപാകതയല്ല എന്നാണ് സൗരഭ് ഇപ്പോള്‍ ആരോപിക്കുന്നത്. അതിന്റെ കാരണം മറ്റൊന്നാണത്രേ.

സൗരഭിന്റെ നെഞ്ചില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൗഹാന്റെയും ചിത്രങ്ങള്‍ പച്ചകുത്തിയിട്ടുണ്ട്.

മധ്യപ്രദേശിലെ തിംഗത സ്വദേശിയായ 23 കാരന്‍ സൗരഭ് 2014 മുതല്‍ റിക്രൂട്ട്‌മെന്റ് നടക്കുന്ന സ്ഥലങ്ങളില്‍ പോകുന്നുണ്ട്. ഇപ്പോള്‍ ഇനിക്കു കാര്യം മനസിലാകുന്നു, എന്റെ നെഞ്ചില്‍ കുത്തിയിരിക്കുന്ന മോദിയുടെയും ചൗഹാന്റെയും ചിത്രങ്ങള്‍ കണ്ടിട്ടാണ് എന്നെ സൈന്യത്തിലെടുക്കാതെ പുറത്താക്കുന്നതെന്നു സൗരഭ് ആരോപിക്കുന്നു.

2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ മോദി തരംഗത്തിലാണ് സൗരഭ് മോദിയെ തന്റെ നെഞ്ചില്‍ പതിച്ചു വച്ചത്. മോദിക്കൊപ്പം തന്നെ സൗരഭിന്റെ ആരാധനാമൂര്‍ത്തിയാണ് ശിവരാജ് സിംഗ് ചൗഹനും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍