UPDATES

വായിച്ചോ‌

മോദി സ്വന്തം പാര്‍ട്ടിക്കാരെ നിലയ്ക്ക് നിര്‍ത്തണം: ആസിഫയുടെ അഭിഭാഷക ദീപിക രാജവത്

സ്വന്തം പാര്‍ട്ടിക്കാരെ മോദി നിലയ്ക്ക് നിര്‍ത്തണം. പാര്‍ട്ടി അംഗങ്ങള്‍ ചെയ്യുന്ന തെറ്റുകളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം – ദീപിക പറഞ്ഞു.

രാജ്യത്തിന്‍റെ പ്രധാനമന്ത്രിയും ബിജെപി നേതാവുമെന്ന നിലയ്ക്ക് കത്വ, ഉന്നാവോ ബലാത്സംഗ കേസുകളെ നരേന്ദ്ര ഉത്തരവാദിത്തത്തോടെ സമീപിക്കണമെന്ന് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ആസിഫയുടെ അഭിഭാഷക ദീപിക സിംഗ് രാജവത്. ദ വയറുമായുള്ള അഭിമുഖത്തിലാണ് ദീപിക ഇക്കാര്യം പറയുന്നത്. കത്വയില്‍ ആസിഫയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ സംരക്ഷിക്കാനും നിയമം ലംഘിക്കാനും അക്രമം അഴിച്ചുവിടാനും ജനങ്ങള പ്രേരിപ്പിച്ച രണ്ട് ബിജെപി എംഎല്‍എമാരെ പ്രധാനമന്ത്രി കൈകാര്യം ചെയ്യണമെന്ന് ദീപിക ആവശ്യപ്പെട്ടു. സ്വന്തം പാര്‍ട്ടിക്കാരെ മോദി നിലയ്ക്ക് നിര്‍ത്തണം. പാര്‍ട്ടി അംഗങ്ങള്‍ ചെയ്യുന്ന തെറ്റുകളെ ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണം – ദീപിക പറഞ്ഞു.

നിയമം ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് അഭിഭാഷകരുടെ ജോലി. അതിന് പകരം ഇവിടെ ചിലര്‍ കുറ്റവാളികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് അക്രമത്തിലൂടെ തടയാന്‍ ശ്രമിക്കുകയാണ്. ഇവരുടെ വര്‍ഗത്തില്‍ പെട്ടയാളാണ് എന്നതില്‍ ലജ്ജിക്കുന്നു. പൊലീസ് അന്വേഷണത്തിന് എതിരായ ജമ്മു ബാര്‍ അസോസിയേഷന്‍ നിലപാട് സൂചിപ്പിച്ച് ദീപിക പറഞ്ഞു. കേസ് കത്വയില്‍ നിന്ന് പുറത്തേയ്ക്ക് മാറ്റണം. കത്വയില്‍ കേസ് നടപടികള്‍ മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടാണ്.

കുറ്റപത്രം തയ്യാറായി കഴിഞ്ഞാണ് ഇവര്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇതുവരെ നല്ല രീതിയിലാണ് പൊലീസ് അന്വേഷണം നടന്നിരുന്നത്. പിന്നെ സിബിഐയുടെ ട്രാക്ക് റെക്കോഡ് അത്ര കേമമാണോ. ആരുഷി കേസും 1984ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളുമെല്ലാം നശിപ്പിച്ചില്ലേ. ബോഫോഴ്‌സ് കേസിന് എന്ത് സംഭവിച്ചു – ദീപിക ചോദിച്ചു.

ആസിഫയുടെ മാതാപിതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. തങ്ങളുടെ കുട്ടിക്ക് നീതി കിട്ടണം എന്ന് മാത്രമേ അവര്‍ക്ക് പറയാനുള്ളൂ. കേസ്, പൊലീസ്, കോടതികള്‍ ഇതൊക്കെ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നത് സംബന്ധിച്ച് ധാരണയില്ലാത്ത അതിദരിദ്ര കുടുംബമാണത്. അവരില്‍ നിന്ന് ഒരു രൂപ പോലും കേസിന്‍റെ ചിലവിനായി താന്‍ വാങ്ങിയിട്ടില്ലെന്നും ദീപിക സിംഗ് വ്യക്തമാക്കി. കേസ് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നു. ഈ പോരാട്ടം ഏറെ നീണ്ടുപോയേക്കാം. മാധ്യമ ശ്രദ്ധ കുറച്ചുകഴിയുമ്പോള്‍ കേസില്‍ നിന്ന് മാറും. ഇപ്പോള്‍ എനിക്ക് സുരക്ഷിതത്വം തോന്നുന്നുണ്ട്. എന്നാല്‍ കുറച്ച് കഴിയുമ്പോള്‍ സ്ഥിതി മാറാം. അതിന്റെ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ നല്ല വാര്‍ത്ത വരുമ്പോള്‍ ഈ അവസ്ഥ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു – ദീപിക പറഞ്ഞു.

വായനയ്ക്ക്: https://goo.gl/7Eh2dk

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍