UPDATES

വൈറല്‍

ആ നാലുവയസുകാരിക്കായി മോദി കാര്‍ നിര്‍ത്തിച്ചു; അടുത്തുവിളിച്ചു കൊഞ്ചിച്ചു

അതീവ സുരക്ഷയ്ക്കിടയിലാണു ആ കൊച്ചു കുട്ടിക്കായി പ്രധാനമന്ത്രി സമയം ചെലവിട്ടത്

ആ നാലുവയസുകാരി ഒട്ടും പ്രതീക്ഷിച്ചു കാണില്ല. തനിക്ക് ഇങ്ങനെയൊരു സമ്മാനം കിട്ടുമെന്ന്. അതും ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ നിന്ന്.

സൂറത്തിലെ വിമാനത്താവളത്തിലേക്കു പോവുകയായിരുന്നു മോദി. അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ നിരവധിപേര്‍ റോഡരില്‍ നില്‍പ്പുണ്ടായിരുന്നു. പെട്ടെന്നാണ് അവര്‍ക്കിടയില്‍ നിന്നും ഒരു നാലു വയസുകാരി റോഡിലേക്കിറങ്ങി അതീവ സുരക്ഷവലയത്തില്‍ നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ കാറിനടുത്തേക്ക് നടന്നത്. ഉടന്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കുട്ടിയെ തടഞ്ഞു. പക്ഷേ പ്രധാനമന്ത്രി ഉടന്‍ തന്നെ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും കുട്ടിയെ അരികിലേക്കു വിളിച്ചു വാത്സല്യത്തോടെ കൊഞ്ചിക്കുകയും ചെയ്തു. നിമിഷങ്ങളെ പ്രധാനമന്ത്രിക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും ആ നാലുവയസുകാരി അതീവ സന്തോഷവതിയായാണു തിരികെ പോയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍