UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനില്‍

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പാകിസ്താന്‍ സന്ദര്‍ശിക്കും. വളരെ അപ്രതീക്ഷിതമായ സന്ദര്‍ശനമാണിത്. മോദി തന്റെ ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിടുമ്പോഴാണ് പ്രധാനമന്ത്രിയുടെ പാക് സന്ദര്‍ശനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തായത്. അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങും വഴിയാണ് മോദി പാകിസ്താനില്‍ എത്തുന്നത്. നേരത്തെ മോദിയുടെ അഫ്ഗാന്‍ സന്ദര്‍ശനും സുരക്ഷാ കാരണങ്ങളാല്‍ പുറത്തുവിട്ടിരുന്നില്ല. റഷ്യന്‍ സന്ദര്‍ശനത്തിനു തൊട്ടുമുമ്പായി മാത്രമായിരുന്നു മോദി അഫ്ഗാനില്‍ പോകുമെന്ന വാര്‍ത്ത വന്നത്. സുരക്ഷാ കാരണങ്ങള്‍ തന്നെയായിരിക്കണം പാക് സന്ദര്‍ശനത്തെക്കുറിച്ചും വാര്‍ത്ത പുറത്തു വിടാതിരിക്കാന്‍ കാരണം.

പാകിസ്താനില്‍ എത്തുന്ന മോദി പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ചര്‍ച്ച നടത്തും. ലാഹോറിലായിരിക്കും കൂടിക്കാഴ്ച്ച. ഇന്ന് ഷെരീഫിന്റെ ജന്മദിനം കൂടിയാണ്. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുത്തുകയായിരിക്കും ചര്‍ച്ചകളുടെ ലക്ഷ്യം. ഈ മാസമാദ്യം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പാകിസ്താന്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രിയും അയല്‍രാജ്യത്തേക്ക് വരുമെന്ന സൂചന നല്‍കിയിരുന്നതാണ്. എന്നാല്‍ അതിത്ര പെട്ടെന്ന് സംഭവിക്കുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല.

2004 ല്‍ അന്നത്തെ പ്രധാനമന്ത്രി എ ബി വാജേപയി പാകിസസ്താന്‍ സന്ദര്‍ശിച്ചശേഷം ഒരു വ്യാഴവട്ടത്തിനിപ്പുറമാണ് മറ്റൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് പാക് സന്ദര്‍ശനത്തിനായി ഒരുങ്ങിയതാണെങ്കിലും ഇരു രാജ്യങ്ങള്‍ക്കിടയിലെ സംഘര്‍ഷം പുകഞ്ഞുകൊണ്ടിരുന്നത് സന്ദര്‍ശം യാഥാര്‍ത്ഥ്യമാക്കുന്നത് തടഞ്ഞു. 

എന്നാല്‍ മോദിയുടെ പാക് സന്ദര്‍ശനത്തെ വിമര്‍ശിച്ചുകൊണ്ട് ശിവസേന രംഗത്തു വന്നു. സാമൂഹ്യമാധ്യമങ്ങളില്‍ ചിത്രം വരാനാണ് മോദിയുടെ സന്ദര്‍ശനം എന്നാണ് ശിവസേനയുടെ വിമര്‍ശനം.രാജ്യത്തെ വിശ്വാസത്തിലെടുക്കാതെയുള്ള നടപടിയാണ് മോദിയുടെതെന്ന ആക്ഷേപം കോണ്‍ഗ്രസും ഉയര്‍ത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍