UPDATES

തന്റെ പേരില്‍ ക്ഷേത്രം വേണ്ടെന്ന് മോദി

അഴിമുഖം പ്രതിനിധി

ഗുജറാത്തിലെ രാജ്‌കോട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ക്ഷേത്രം നിര്‍മിച്ചതിനെ എതിര്‍ത്ത് മോദി തന്നെ രംഗത്ത്. തനിക്കായി ആരും ക്ഷേത്രം നിര്‍മ്മിക്കരുതെന്നും അത് ഭാരത സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും മോദി പറഞ്ഞു. ആ പണം ശുചിത്വഭാരത പദ്ധതിക്കായി ചെലവഴിക്കാനും മോദി ഉപദേശിച്ചു. ഈ മാസം 15 ന് മോദി ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കവെയാണ് മോദി തന്നെ ക്ഷേത്ര നിര്‍മാണത്തിനെ എതിര്‍ത്ത് രംഗത്തുവന്നിരിക്കുന്നത്.

രാജ്യത്ത് ക്ഷേത്രങ്ങളല്ല, ശൗചാലയങ്ങളാണ് വേണ്ടതെന്ന് മോദി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആ നിലപാടാണ് മോദി ഇപ്പോള്‍ ആവര്‍ത്തിച്ചിരിക്കുന്നത്. എന്നാല്‍ ക്ഷേത്രം വേണ്ടെന്നു പറഞ്ഞ് ഇപ്പോള്‍ മോദി വരുന്നത് കപടതയാണെന്നാണ് ആക്ഷേപം. ന്യൂനപക്ഷസംഘടനകള്‍ ഉള്‍പ്പെടെ മോദി ക്ഷേത്രത്തിനെതിരെ വന്നിരുന്നു. മോദിയുടെ സ്വന്തം നാട്ടില്‍ ഇത്തരമൊരു ക്ഷേത്രം നിര്‍മിക്കുന്നകാര്യം മോദി ഇപ്പോള്‍മാത്രമാണോ അറിയുന്നതെന്നാണ് അവരുടെ ചോദ്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍