UPDATES

സയന്‍സ്/ടെക്നോളജി

മോദി ആപ്പ് വ്യക്തിഗത വിവരങ്ങള്‍ യുഎസ് കമ്പനിക്ക് ചോര്‍ത്തുന്നതായി ഫ്രഞ്ച് ഗവേഷകന്‍

ഡിവൈസിലെ ഓപ്പറേറ്റിംഗ് സിസ്റ്റം, നെറ്റ്‌വര്‍ക് ടൈപ്പ്, കാരിയര്‍ തുടങ്ങിയ വിവരങ്ങളും യൂസര്‍മാരുടെ ഇമെയില്‍ ഫോട്ടോ, ജെന്‍ഡര്‍, പേര് തുടങ്ങിയവയുടെ യൂസര്‍മാരുടെ സമ്മതമില്ലാതെ യുഎസ് കമ്പനിക്ക് കൈമാറുന്നു. ട്വീറ്റുകളിലാണ് ആന്‍ഡേഴ്‌സണ്‍ ഇക്കാര്യം പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേഴ്‌സണല്‍ മൊബൈല്‍ ആപ്പായ നരേന്ദ്ര മോദി ആപ്പ്, വ്യക്തിഗത വിവരങ്ങള്‍ ഉപയോക്താക്കളുടെ സമ്മതമില്ലാത, അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന് ചോര്‍ത്തി നല്‍കുന്നതായി ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എലിയട്ട് ആല്‍ഡേഴ്‌സണ്‍. നരേന്ദ്ര മോദി ആന്‍ഡ്രോയിഡ് ആപ്പില്‍ പ്രൊഫൈലുണ്ടാക്കുന്ന യൂസര്‍മാരുടെ ഡിവൈസ് സംബന്ധിച്ച വിവരങ്ങളും വ്യക്തിഗത വിവരങ്ങളും ക്ലെവര്‍ ടാപ്പുമായി ബന്ധപ്പെട്ട in.wzrkt.com എന്ന ഡൊമെയ്‌നിനാണ് കിട്ടുന്നത്. ഈ ഡൊമെയ്ന്‍ തന്നെ വിവരങ്ങള്‍ ചോര്‍ത്തുന്ന ഫിഷിംഗ് ലിങ്ക് (phishing link) ആയാണ് ജി ഡാറ്റ കമ്പനി ക്ലാസിഫൈ ചെയ്തിരിക്കുന്നത്. ഡിവൈസിലെ ഓപ്പറേറ്റിംഗ് സിസ്റ്റം, നെറ്റ്‌വര്‍ക് ടൈപ്പ്, കാരിയര്‍, യൂസര്‍മാരുടെ ഇമെയില്‍ ഫോട്ടോ, ജെന്‍ഡര്‍, പേര് തുടങ്ങിയവയും യൂസര്‍മാരുടെ സമ്മതമില്ലാതെ യുഎസ് കമ്പനിക്ക് കൈമാറുന്നു. ട്വീറ്റുകളിലാണ് ആന്‍ഡേഴ്‌സണ്‍ ഇക്കാര്യം പറയുന്നത്.

വണ്‍ പ്ലസ് ആന്‍ഡ്രോയിഡ് ഫോണുകള്‍ ക്ലിപ്പ് ബോര്‍ഡ് ഡാറ്റ ചൈനീസ് സര്‍വറിലേയ്ക്ക് തിരിച്ചയയ്ക്കുന്നുണ്ടെന്ന് ഏലിയട്ട് ആല്‍ഡേഴ്‌സണ്‍ ഈ വര്‍ാഷം ആദ്യം ആരോപിച്ചിരുന്നു. badwords.txt എന്ന ഓക്‌സിജന്‍ ഒഎസ് ബീറ്റ ആയിരിക്കും ഡാറ്റ ചൈനീസ് സര്‍റിന് കൈമാന്‍ കമ്പനിയെ സഹായിച്ചതെന്നാണ് ആല്‍ഡേഴ്‌സന്റെ നിഗമനം.

23 കോടി അമേരിക്കക്കാരുടെ ഫേസ്ബുക്ക് ഡാറ്റ ചോര്‍ത്തി ട്രംപിനെ പ്രസിഡന്റാക്കിയ കമ്പനി ബിജെപിക്ക് വേണ്ടി പണിയെടുക്കുകയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍