UPDATES

വാര്‍ത്തകള്‍

ഭീകരതയ്‌ക്കെതിരെ വോട്ട് ചെയ്യണമെന്ന് മോദി, വോട്ട് രേഖപ്പെടുത്തി, തുറന്ന ജീപ്പില്‍ പ്രധാനമന്ത്രിയുടെ യാത്ര

ഇന്ന് വോട്ടിംങ് പൂര്‍ത്തിയാകുന്നതോടെ 55 ശതമാനം മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും

തെരഞ്ഞടുപ്പ് വോട്ടിംങ് തിരിച്ചറിയല്‍ കാര്‍ഡിന് സ്‌ഫോടക വസ്തുക്കളെക്കാള്‍ ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദ്ബാദില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിജെപി അധ്യക്ഷന്‍ അമിത് ഷായോടൊപ്പമാണ് പ്രധാനമന്ത്രി വോട്ടു രേഖപ്പടുത്തിയത്.

തുറന്ന ജീപ്പില്‍ വോട്ടര്‍മാരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് പ്രധാനന്ത്രി വോട്ട് ചെയ്യാന്‍ എത്തിയത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം അദ്ദേഹം വോട്ടര്‍മാര്‍ക്കിടയിലുടെ നടന്നു. അഹമ്മദ്ബാദ് ഈസ്റ്റ് ബിജെപി സ്ഥാനാര്‍ത്ഥി ഹംസ്മുബായി സോമാഭായ് പട്ടേലിനൊപ്പമായിരുന്നു അദ്ദേഹം വോട്ടര്‍മാര്‍ക്കിടയിലൂടെ നടന്നു നീങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിജെപിയുടെ കൊടിയും ബാനറുമായി പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്യുകയും ചെയ്തു. കുഭമേളയില്‍ പങ്കെടുത്ത പ്രതീതിയാണ് ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്ത ശേഷം തനിക്ക് അനുഭവപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാവിലെ അമ്മ ഹരീഭനെ സന്ദര്‍ശിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിവോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. ബിജെപി പ്രസിഡന്റ് അമിത്ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എസ് പി നേതാവ് മുലായം സിങ് യാദവ് എന്നിവര്‍ മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ ഇന്നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇന്നത്തെ വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ തെക്കെ ഇന്ത്യയിലെ മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും. 117 മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപിയെ സംബന്ധിച്ച് ഇന്നത്തെ വോട്ടെടുപ്പ് നിര്‍ണായകമാണ്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ 62 സീറ്റുകളില്‍ ബിജെപിയാണ് വിജയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍