UPDATES

ജി 20 ഉച്ചകോടി: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് ചൈനീസ് പ്രസിഡന്റ്

അഴിമുഖം പ്രതിനിധി

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു സന്നദ്ധമാണെന്ന് ചൈനീസ് പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയത്തായിരുന്നു നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങ്, മോദിയുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചതാണീ വിവരം. ആണവ വിതരണസംഘത്തിലെ ഇന്ത്യയുടെ അംഗത്വംവും ഇരുവരുടെയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുവാല്‍ ചൈനയിലെ ഹാങ്ഷൂവിലെത്തിയ മോദിയുടെ ആദ്യ ഔദ്യോഗിക പരിപാടിയായിരുന്നു ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച. ആണവ വിതരണ സംഘത്തിലെ ഇന്ത്യയുടെ അംഗത്വത്തിനെതിരായ ചൈനയുടെ നിലപാട്, പാക് അധീന കശ്മീര്‍ വഴിയുള്ള ചൈന-പാക്കിസ്താന്‍ സാമ്പത്തിക ഇടനാഴിയെകുറിച്ചുള്ള ആശങ്ക എന്നിവ ഇന്ത്യ ചൈനയെ അറിയിച്ചു. മൂന്നു മാസത്തിനിടെ ഇന്ത്യ-ചൈന രാഷ്ട്രത്തലവന്മാര്‍ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍