UPDATES

കായികം

ടെസ്റ്റിലും രക്ഷയില്ല: ഇന്ത്യ 201 റണ്‍സിന് പുറത്ത്

അഴിമുഖം പ്രതിനിധി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന, ടി20 പരമ്പരകളിലെ തോല്‍വിയുടെ പ്രേതം ടെസ്റ്റിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വേട്ടയാടുന്നു. രണ്ടു വര്‍ഷത്തിന് ശേഷം ഇന്ത്യ നാട്ടില്‍ കളിക്കുന്ന ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ മുരളി വിജയ് ഒഴികയെുള്ള മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ ആരും താളം കണ്ടെത്തിയില്ല. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ 201 റണ്‍സിന് എറിഞ്ഞ് ഒതുക്കിയ ഇന്ത്യന്‍ നിരയില്‍ വിജയ് 75 റണ്‍സ് എടുത്തു. രവീന്ദ്ര ജഡേജ 38 റണ്‍സും ചേതേശ്വര്‍ പൂജാര 31 റണ്‍സും എടുത്തു. ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഒരു റണ്‍ മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ.

ചുരുങ്ങിയ സ്‌കോറിന് പുറത്തായെങ്കിലും 28 റണ്‍സിന് എടുക്കുന്നതിനിടെ രണ്ട് പേരെ പുറത്താക്കി ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഞെട്ടിച്ചിട്ടുണ്ട്. മൊഹാലിയില്‍ നടക്കുന്ന ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ ടോസ് തുണച്ചെങ്കിലും അതിന്റെ ആനുകൂല്യം മുതലാക്കാനായില്ല. പാര്‍ട്ട് ടൈം ബൗളറായ ഡീന്‍ എല്‍ഗറിന്റെ കരിയറിലെ മികച്ച ബൗളിങ് പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിംഗ് നിരയെ തകര്‍ത്തത്. അദ്ദേഹം 22 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. വെര്‍നന്‍ ഫിലാണ്ടറും ഇമ്രാന്‍ താഹിറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഉച്ചയ്ക്ക് ശേഷം ചായ്ക്ക് പിരിയുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ 201 റണ്‍സിനെ പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എടുത്തിട്ടുണ്ട്. അശ്വിനും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്പിന്നര്‍മാരാണ് ഇന്ത്യയ്ക്കുവേണ്ടി ബൗളിങ് ഓപ്പണ്‍ ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍