ആദ്യ പാദത്തില്‍ വാങ്ങിയ മൂന്ന് ഗോളിന്റെ കടവുമായണ് ലിവര്‍പൂള്‍ സ്വന്തം തട്ടകത്ത് മെസിയേയും കൂട്ടര്‍ക്കുമെതിരെ പൊരുതി വിജയം നേടിയത്.
ചാമ്പ്യന്‍സ് ലീഗില്‍ കരുത്തരായ ബാഴ്‌സയെ നേരിടാന്‍ ആന്‍ഫീല്‍ഡിലിറങ്ങിയ തന്റെ
സഹകളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കിയ മുഹമ്മദ് സലായെ കുറിച്ചാണ് ഫുട്‌ബോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. പരുക്കു മൂലം മത്സരത്തിനിറങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും ലിവര്‍പൂള്‍ നിരയ്ക്ക് ആത്മവിശ്വാസം നല്‍കാന്‍ നെവര്‍ ഗിവ് അപ് (ഒരിക്കലും വിട്ട് കൊടുക്കരുത്) എന്നെഴുതിയ റൗണ്ട് നെക്ക് ടി-ഷര്‍ട്ട് ധരിച്ചാണ് സലാ കളി കാണാനെത്തിയത്.
മത്സരം തുടങ്ങും മുമ്പെ ഈ ടി-ഷര്‍ട്ടിലെ വാചകങ്ങള്‍ ഹിറ്റായി. ഈ ചിത്രം ഈജിപ്ഷ്യന്‍ താരം തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ക്യാപ്ഷന്‍ ചിത്രത്തില്‍ തന്നെയുണ്ട് എന്ന കുറിപ്പോടെയായിരുന്നു സലാഹ് ഈ ചിത്രം പങ്കുവെച്ചത്. പരിക്കിന്റെ പിടിയിലായിട്ടും ടീമിന് ആത്മവിശ്വാസമേകുന്ന വാചകങ്ങളുമായി കളി കാണാനെത്തിയ സലാഹിനെ അഭിനന്ദിക്കുകയാണ് ലിവര്‍പൂള്‍ ആരാധകര്‍. സലാ പുറമെ ഫീര്‍മിന്യോക്കും പരിക്ക് കാരണം കളിക്കാനായിരുന്നില്ല.
ആദ്യ പാദത്തില്‍ വാങ്ങിയ മൂന്ന് ഗോളിന്റെ കടവുമായണ് ലിവര്‍പൂള്‍ സ്വന്തം തട്ടകത്ത് മെസിയേയും കൂട്ടര്‍ക്കുമെതിരെ പൊരുതി വിജയം നേടിയത്. മെസി ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളെ കാഴ്ചക്കാരാക്കിയായിരുന്നു ലിവര്‍പൂള്‍ നിരയുടെ തകര്‍പ്പന്‍ ജയം. ആദ്യ പാദത്തിലെ മൂന്ന് ഗോളിന്റെ ലീഡ് മറികടന്ന് ലിവര്‍പൂള്‍ 4-0ന്റെ വിജയവുമായി ഫൈനലില്‍ കടന്നു. മത്സര ശേഷം സഹതാരങ്ങളോടൊപ്പം സലാഹ് ആഘോഷത്തില്‍ പങ്കുചേര്‍ന്നു.