UPDATES

വായന/സംസ്കാരം

മാവോയിസ്റ്റ് വേട്ടക്കാലത്തെ ‘ഗ്വാണ്ടനാമോ ഡയറി’ വായന

Avatar

വി കെ അജിത്‌ കുമാര്‍

Those who would give up essential liberty to purchase a little temporary safety deserve neither liberty nor safety-Benjamin Franklin

മൊഹമദൌ ഔല്ദ് സ്ലാഹി ഗ്വാണ്ടനാമോ തടവറയിലാണ്. സ്ലാഹി ഇന്നറിയപ്പെടുന്നത്‌ ജയില്‍ ജിവിതത്തിന്‍റെ തീഷ്ണത രേഖപ്പെടുത്തിയ ‘ഗ്വാണ്ടനാമോ ഡയറി’ എന്ന പുസ്തകത്തിലൂടെയാണ്.സുശക്തവും സുരക്ഷിതവുമായ ഭരണ സംവിധാനത്തിന്‍റെ അനിവാര്യതയാണ്ജയിലുകള്‍. ഭരണാധികാരികാരിയുടെ ഭയത്തിന്‍റെ അടയാളപ്പെടുത്തലും. അമേരിക്കന്‍  ഭരണക്രമത്തിന്‍റെ സുരക്ഷ നിലനിര്‍ത്തുന്ന  കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിലറകളിലെ അനുഭവക്കുറിപ്പുകള്‍ പുറം ലോകത്തിനു നല്‍കിയ സ്ലാഹിയുടെ  ഈ പുസ്തകം പുര്‍ണ്ണമല്ലയെന്നത് യഥാര്‍ത്ഥ്യം. അതിന്‍റെ വായനയില്‍ പല പേരുകളും സ്ഥലങ്ങളും വ്യക്തി വിവരണങ്ങളും സെന്‍സര്‍ ചെയ്യപ്പെടുന്നു. അത് അത്തരത്തില്‍ തന്നെ നല്‍കി മറ്റൊരു ചിന്തയ്ക്ക് വഴിയൊരുക്കുന്നു എന്നതാണ് ഇതിനെ മറ്റ് ജയില്‍ അനുഭവ കുറിപ്പുകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. ഇതുവരെ ഒരു പുസ്തകവും ഇത്തരത്തില്‍ ഉണ്ടായിട്ടില്ല. എഴുത്തുകാരനെ ലോകമാസകലം സര്‍ഗ്ഗാത്മകമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു എന്നതിന്‍റെ മറ്റൊരു തെളിവായി .ഈ വിവരണങ്ങള്‍  വായിച്ചു പോകാം.

നിനക്കറിയാമോ നിയാരെന്ന് (………)എന്നോട് ചോദിച്ചു.
ഉം
നീയൊരു ഭികരനാണ്
അതെ
നിന്നെ ഒരുതവണ കൊന്നാല്‍ അതൊന്നുമാകില്ല ,ഞങ്ങള്‍ നിന്നെ 30000 തവണ കൊല്ലണം . എന്നാല്‍ അതിനു പകരം ഞങ്ങള്‍ നിന്നെ പോറ്റുന്നു.
ശരിയാണു, സര്‍.. 
സ്വാഭാവികമായും ഒരാഴ്ചയ്ക്ക് ശേഷം എന്‍റെ മുഖത്ത് താടിരോമങ്ങള്‍ വളര്‍ന്നു തുടങ്ങി. ഞങ്ങളുടെ സംസ്കാരമനുസരിച്ച് കടുത്ത മാനസികവ്യഥയുടെ ചിഹ്നമാണു മുഖത്ത് പടരുന്ന സ്മശ്രുക്കള്‍

തിരിച്ചറിയലുകളാണ് സ്ലാഹിയുടെ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. കുടുതല്‍ മനസിലാക്കാന്‍  അതിന്‍റെ  യഥാര്‍ത്ഥ വിവരണാത്മകതയിലേക്ക് തന്നെ പോകാം.

That afternoon was dedicated to sexual molestation. ■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
■■
■■■■ blouse and was whispering in my ear, ‘You know how good I am in bed,’
and ‘American men like me to whisper in their ears, ‘ 
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
■■■
■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■■
■■■■■■■■■■■■■■■■■■■■■  I have a great body.’ Every once in a while ■■■■■■■■ offered me the other side of the coin. ‘If you start to co-operate, I’m gonna stop harassing you. Otherwise I’ll be doing the same with you and worse every day. I am ■■■■■■■■■■■■ and that’s why my government designated me to this job. I’ve always been successful. Having sex with somebody is not considered torture.’ 


ഇങ്ങനെയാണ് ഈ ഡയറി നമുക്ക് മുന്‍പില്‍ തുറന്നു വച്ചിരിക്കുന്നത്. ( ഈ പുസ്തകം ആരംഭിക്കുന്നത് തന്നെ ഇത്തരത്തിലുള്ള ഒരു കറുത്ത ബ്ലാങ്ക് സ്പേസിലൂടെയാണ്.)

അമേരിക്കന്‍ തെരഞ്ഞെടുപ്പു രംഗത്തെ ഒരു തുറുപ്പുചീട്ടാണു കുറെ കാലമായി ഗ്വാണ്ടനാമോ. മാധ്യമങ്ങളിലൂടെ ഇന്‍റെറോഗേഷന്‍റെ ഏറ്റവും ഭീതിതമായ വിഷ്വല്‍സ് പുറത്തുവന്നത് അമേരിക്കയുടെ മുഖത്ത് അടിയേല്‍ക്കുംപോലെയായിരുന്നു. ലോകം മുഴുവനുമുള്ള മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആ രാജ്യത്തിനെതിരെ ഒരുപോലെ ശബ്ദമുയര്‍ത്തിയതും ചരിത്രത്തിന്‍റെ ഭാഗമായ ഈ ജയില്‍ അടച്ചുപുട്ടാനുള്ള ചില തയ്യാറെടുപ്പുകള്‍ക്ക് ഒബാമ ഭരണകൂടം തുടക്കമിടുന്നതും ഇത്തരത്തിലുള്ള പൊതു മനസിന്‍റെ അസംതൃപ്തി മനസിലാക്കിയാണ്.

കടുത്ത പീഡനത്തിന്‍റെ രാപ്പകലുകളാണ് സ്ലാഹിയുടെ വിവരണത്തിലൂടെ ലഭ്യമാകുന്നത്. അത് വായനക്കാരനെ അതി കഠിനമായ മാനസികവ്യഥയിലേക്ക് പോകുന്നു. ഏതു രാഷ്ട്രീയത്തിന്‍റെ വക്തവാണെങ്കില്‍ കൂടിയും  മനുഷ്യന്‍ എന്ന രൂപകത്തെയാണയാള്‍ പ്രതിനിധീകരിക്കുന്നത്. അതിനെ  തീര്‍ത്തും നിരാകരിക്കുമ്പോള്‍ ജയില്‍ എന്നത് മാനസിക സംഘര്‍ഷത്തില്‍ നിന്നും മാനസിക വ്യഥയിലേക്ക് തള്ളിവിടുന്ന ഭരണകൂട ഭീകരതയുടെ നിരുത്തരവാദിത്ത്വത്തിന്‍റെ സുചകങ്ങളാകുന്നു. മൌരിടാനിയയിലെ ഒരു നാടോടി ഒട്ടക വ്യാപാരിയുടെ മകനായ സ്ലാഹി അറിയപ്പെടുന്ന ഒരു കമ്പ്യൂട്ടര്‍ വിദഗ്ദ്ധനായിരുന്നു. ജര്‍മ്മനിയിലെ ദുയ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ നിന്നും സ്കോളര്‍ഷിപ്പോടെ പഠനം പുര്‍ത്തിയാക്കിയ അയാള്‍ കുറച്ചുനാള്‍ അല്‍ ക്വൈദ ക്യാമ്പില്‍ സേവനം നടത്തുകയും ഒടുവില്‍ കാനഡയില്‍ എത്തുകയും അവിടെ സ്ഥിര വിസയ്ക്ക് ശ്രമിക്കുകയും- ഈ അവസരത്തില്‍തന്നെ  പള്ളികളില്‍ നിരന്തരമായി പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തിവ്രവാദി ബന്ധമുണ്ടെന്നു സംശയിക്കുന്ന അല്‍ജീറിയക്കാരന്‍ അഹമ്മദ് രസ്സം പങ്കെടുത്ത പ്രാര്‍ത്ഥനയിലും സ്ലാഹിയുടെ സാന്നിധ്യം കണ്ട ഇന്‍റെലിജന്‍സ് സ്ലാഹിയെ ചോദ്യം ചെയ്യാന്‍ തടവിലാക്കുകയായിരുന്നു. കാനഡയിലെ താമസത്തിനിടയില്‍ മുറിയുടെ ഭിത്തിതുരന്നു വരെ സ്ലാഹിയെ നിരീക്ഷിച്ചിരുന്നു എന്ന് ഈ പുസ്തകത്തില്‍ സുചിപ്പിക്കുന്നു. സ്വത്വജിവിതത്തെ നിരിക്ഷണ ക്യാമറയില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത സ്ലാഹിക്ക് പിന്നെ കുടുതല്‍ കാലം പുറത്തു നില്‍ക്കേണ്ടിവന്നില്ല. എന്നതും ഒരു കഥയായി വിവരിക്കുമ്പോള്‍തന്നെ ഇയാളുടെ പേരില്‍ ഒരു തെളിവുമില്ലെന്ന് കോടതി കണ്ടെത്തുകയും ചെയ്യുന്നു.

സ്ലാഹിയുടെ ഓര്‍മ്മപ്പെടുത്തലുകളില്‍ നിന്നും  യു എസ് ഭരണകൂടം 2500 ഭാഗങ്ങളാണ് മുറിച്ചുമാറ്റിയത്.  എന്നിട്ടും അസാധാരണമായ വിധത്തിലുള്ള അയാളുടെ രചനാരിതിയുടെ ശക്തി പോറലേല്‍ക്കാതെ നില്‍ക്കുന്നു. നാലാം ഭാഷയായി മാത്രം പഠിച്ച ഇംഗ്ലീഷില്‍ ഒരു അനുഭവക്കുറിപ്പ് തയാറാക്കുമ്പോള്‍  ഗാര്‍ഡുകളില്‍ നിന്നാണു അയാള്‍ ആ ഭാഷയുടെ പല പ്രയോഗങ്ങളും പിടിച്ചെടുത്തത്. അതിനിഗൂഢമായ കറുത്ത ഫലിതം പലപ്പോഴും അയാളുടെ വാക്കുകളില്‍ വന്നു നിറയുന്നു. ജയില്‍ ഇന്‍റെറോഗെഷനെ പറ്റിയെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ “കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി ഞാന്‍ മുടക്കമില്ലാതെ അനുഭവിക്കുന്ന ആ അവസ്ഥ. എത്ര സ്ത്രീകളുമായി നീ ഡേറ്റിങ്ങു നടത്തിയിട്ടുണ്ട്” എന്ന് ചോദിക്കുംപോലെയാണെന്ന മറുപടിയിലാണ് അവസാനിച്ചത്‌. അതിക്രൂരമായ മര്‍ദ്ദനമേല്‍ക്കുമ്പോഴും അയാള്‍ ചോദിച്ചുകൊണ്ടിരുന്നത് ‘എന്തിനാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്’ എന്നായിരുന്നു.

ഒരു പുരുഷന്‍ നേരിടേണ്ടി വന്ന കടുത്ത ലൈംഗിക പീഡനങ്ങളും വായനക്കാരില്‍  വല്ലാത്തൊരവസ്ഥയായി മാറുന്നു.

“He dropped me on the dirty floor. The room was dark as ebony. [Redacted] started playing a track very loudly—I mean very loudly. The song was, “Let the bodies hit the floor.” I might never forget that song. At the same time, [redacted] turned on some colored blinkers that hurt the eyes. “If you fucking fall asleep, I’m gonna hurt you, he said.”

എന്നാലും, സ്ലാഹി എഴുതുമ്പോള്‍ അത് വായിക്കുമ്പോള്‍ ഒരിക്കല്‍പോലും നിരാശയുടെയോ വിരക്തിയുടെയോ സ്വരം അതില്‍ നിറയുന്നില്ല അതില്‍ നിറയുന്നത് ഇനിയും വന്നെത്താവുന്ന സ്വൈര്യജിവിതത്തിന്‍റെ വചനങ്ങള്‍ മാത്രമാണ്. ഇതിനെല്ലാമുപരി കുറിപ്പുകളുടെ അവസാനത്തില്‍ ഇതില്‍ വിവരിക്കുന്ന യാതൊരാളോടും ഒരു വിധത്തിലുമുള്ള വൈരാഗ്യം അയാളുടെ മനസിലില്ലെന്നും ഇത് വായിക്കണമെന്നും അയാള്‍ അഭ്യര്‍ഥിക്കുന്നുണ്ടു.

“ലോകത്ത് രണ്ടു തരം മനുഷ്യരെ ഉള്ളു.. വെള്ള നിറമുള്ള അമേരിക്കന്‍ വംശജരും പിന്നെ ലോകത്താകമാനമുള്ള മറ്റാളുകളും. അല്പമെങ്കിലും ബഹുമാനമര്‍ഹിക്കുന്നത് അവരില്‍ ഇംഗ്ലണ്ടുകാര്‍ മാത്രമാണ്. നീഗ്രോകള്‍  ഒട്ടും കാര്യഗ്രാഹ്യമില്ലാത്തവരും”. ജയിലില്‍ ഒരിക്കല്‍ ഒരു ചെസ്സ്‌ കളിയുടെ ഇടവേളയില്‍ അമേരിക്കന്‍ ഗാര്‍ഡിന് വേണ്ടി തോറ്റു കൊടുക്കേണ്ടിവന്നപ്പോള്‍ അനുഭവിച്ച ഇത്തരത്തിലുള്ള അമേരിക്കന്‍ മനോഭാവത്തെയാണ് സ്ലാഹി സൗഹാര്‍ദ്ദത്തോടെ ക്ഷണിക്കുന്നത്.

സ്ലാഹിയുടെ പൂര്‍വ ചരിത്രം സൃഷ്ടിക്കപ്പെട്ടതോ യഥാര്‍ത്ഥമോ എന്ന ചര്‍ച്ചയ്ക്കു മുന്‍പ് സ്ലാഹിയെ പോലെ നിരവധി ചെറുപ്പക്കാര്‍ ഇത്തരം തടവറകളില്‍ യുവത്വം നഷ്ടപ്പെടുത്തി ജീവിക്കുന്നുവെന്ന് പുറത്തുള്ളവര്‍ മനസിലാക്കേണ്ടതാണ്. ടെഹ്‌റാന്‍ ജയിലില്‍ നിന്നും ഒമിദ് കൊക്കൊബി എന്ന യുവ ശാസ്ത്രജ്ഞനും പറയാനുള്ളത് ഭരണകുട ഭീകരതയുടെ കഥ തന്നെയാണ്. ഇറാന്‍ അണ്വായുധ സംരംഭത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന്‍റെ ശിക്ഷയാണ് കൊക്കൊബിയെ ജയിലിലാക്കിയത്. ടെഹ്‌റാന്‍റെ പടിഞ്ഞാറന്‍ പ്രവിശ്യയിലുള്ള എവിന്‍ തടവറ രാഷ്ട്രീയ കുറ്റവാളികള്‍ക്കുള്ളതാണ് അതുകൊണ്ടുതന്നെ ചിന്തിക്കുന്നവരും ചിന്താശേഷിയിലൂടെ പ്രവര്‍ത്തിക്കുന്നവരും –.ശാസ്ത്രജ്ഞന്‍മാരും കവികളും കലാകാരന്മാരുമെല്ലാം നിറഞ്ഞ ഈ തടവറയെ പരോക്ഷമായി  “എവിന്‍ യൂണിവേഴ്സിറ്റി” എന്ന് പലരും വിളിക്കാറുണ്ട്. പുറത്തുള്ള ബുദ്ധിമാന്മാരേക്കാള്‍ ഏറെ അകത്തുണ്ട്എന്നതാണ് അതിനു കാരണം. ഒമിദ് ഒരുവട്ടം പുറത്തേക്കയച്ച തന്‍റെ കവിതയില്‍ തന്നെ ഇങ്ങനെ കുറിക്കുന്നുണ്ട്.

“ഇതൊരു തടവറയല്ല.
എന്നെ അടച്ചിട്ടിരിക്കുന്നത് ഒരു വിദ്യാലയത്തിലാണ്.
ഒരു പറുദീസയിലാണ് ഞാന്‍ എത്തപ്പെട്ടത്
ഇത് സ്വാതന്ത്ര്യത്തിനുവേണ്ടിയും സഹിഷ്ണുതയ്ക്കുവേണ്ടിയും
സമരം ചെയ്ത യുവാക്കളുടെ വീടാണ്
ഇവിടം മുഴുവന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ്.”

ഈ കുറിപ്പില്‍ തന്നെ ഇത്തരത്തിലുള്ള  ജയിലുകളുടെ  സ്വഭാവമാണ് വ്യക്തമാക്കപ്പെടുന്നത്. ചിന്താശേഷിയേയും യുവത്വത്തെയും മാനവികതെയും ഒരുമിച്ച് ചങ്ങലക്കിട്ടു സുക്ഷിക്കുന്ന ഇടം. ലോകത്തെ എല്ലാ ഭരണകൂട. സങ്കല്‍പ്പത്തിനും ഇത്‌പോലൊരിടം സ്വന്തമായുണ്ട് എന്നതാണ് സത്യം. അത് ചിലപ്പോള്‍ ഗ്വാണ്ടനാമോയോ ചിലപ്പോള്‍ ഇവിന്‍ തടവറയോ ഇനിയും ചിലപ്പോള്‍ കക്കയമോ ആകാം.

1925ലാണ് ജോസഫ് കെ എന്ന ഫ്രാന്‍സ് കാഫ്കയുടെ കഥാപാത്രം വായനക്കാരുടെ മുന്‍പില്‍ എത്തിയത്. അന്ന് അത് അത്ഭുതമായിരുന്നു. അതിന്‍റെ ദാര്‍ശനികവും പ്രായോഗികവുമായ വശങ്ങള്‍ നിരവധി ചര്‍ച്ചയ്ക്ക് വിധേയമായി. ഒരു കാരണവുമില്ലാതെ ഒരാളെ എന്തിന് ഭരണകുടം തടവറയിലേക്ക് അയക്കുന്നു. ജോസഫ് കെ ഇന്ന് ഒരു പരിപ്രേക്ഷ്യമായി മാറുന്നു. ജീന്‍സിന്‍റെ നിറവും താടിയുടെ വിധവും തലമുടിയുടെ ഭാവവും ഇന്ന് പുതിയ ജോസഫ് കെ മാരുടെ ട്രാപ്പുകളായി മാറുന്നു ഇങ്ങ് കേരളത്തിലും.

ഇവിടെ നിന്നുമാണ്  മാവോയിസ്റ്റ് വായന മലയാളികള്‍ നടത്തേണ്ടത്. ഭരണകൂടം നിലനില്‍പ്പിനുവേണ്ടി സുരക്ഷയുടെ പേര് പറഞ്ഞു പൌരന്മാരെ വേട്ടയാടാന്‍ അവരെ ചില ലേബലുകളിലേക്ക് നയിക്കുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളിലേക്ക് പോകേണ്ടത്. അവിടെ വേഷവും രൂപഭാവങ്ങളും വേട്ടയാടപ്പെടുന്നു. ഒപ്പം ക്ഷോഭിക്കുന്ന യുവത്വത്തേയും. കേരളത്തിലെ സമീപകാല രാഷ്ട്രിയ അസന്തുലിതാവസ്ഥയെല്ലാം ഒടുവില്‍ പരിഹരിക്കപ്പെടുന്നത്, ചെന്നെത്തപ്പെടുന്നത് മാവോ എന്ന ചൈനീസ് പ്രതിബിംബത്തിലാണ്. അതില്‍ എല്ലാ ഉത്തരങ്ങളും അടങ്ങിയിരിക്കുന്നു; ചുടുരക്തമുള്ള യുവാക്കള്‍ക്ക് ഒരു ഗ്വാണ്ടനാമോയും.

*Views are Personal

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍