UPDATES

ട്രെന്‍ഡിങ്ങ്

മാണിയെന്ന മാരണം: എഡിറ്റോറിയലിന്റെ പേരില്‍ മുഹമ്മദ് അലി വീക്ഷണത്തില്‍ നിന്നും രാജിവച്ചു

മാണിയെക്കുറിച്ച് മുമ്പും എഴുതിയിട്ടുണ്ടെങ്കിലും അന്നെല്ലാം അനുമോദനമല്ലാതെ വിമര്‍ശനം ഉണ്ടായിട്ടില്ല

കെഎം മാണിക്കെതിരെ എഴുതിയ എഡിറ്റോറിയല്‍ വിവാദമായ സാഹചര്യത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അലി വീക്ഷണത്തില്‍ നിന്നും രാജിവച്ചു. മാണി എന്ന മാരണം ആയിരുന്നു വിവാദമായ എഡിറ്റോറിയല്‍.

മാണിക്കെതിരെ എഴുതിയ എഡിറ്റോറിയലിന്റെ പേരില്‍ ഡസ്‌കില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പേന താഴെയിടുന്നതെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഉമ്മന്‍ ചാണ്ടി മുതല്‍ ശശി തരൂര്‍ വരെ തന്റെ എഡിറ്റോറിയലിലൂടെ വിമര്‍ശിക്കപ്പെട്ടിട്ടും ഒരു പോറല്‍ പോലും ഏറ്റിട്ടില്ല. മാണിയെക്കുറിച്ച് മുമ്പും എഴുതിയിട്ടുണ്ടെങ്കിലും അന്നെല്ലാം അനുമോദനമല്ലാതെ വിമര്‍ശനം ഉണ്ടായിട്ടില്ല.

പത്രത്തേക്കാള്‍ പ്രചാരണം എജിറ്റോറിയലുകള്‍ക്ക് നല്‍കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. സ്വരം പിഴയക്കുന്നതിന് മുമ്പ് എഴുത്തു നിര്‍ത്തുന്നതാണ് നല്ലത്. മുമ്പത്തെ വിവാദമായ പല എഡിറ്റോറിയലുകള്‍ക്കും സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത മരിച്ചുപോയ എസി ജോസേട്ടനെ നന്ദിപൂര്‍വം സ്മരിക്കുന്നുവെന്ന് അദ്ദേഹം പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍