UPDATES

ട്രെന്‍ഡിങ്ങ്

മുഹമ്മദ് ഷമി കോഴ വാങ്ങി ഒത്തുകളിച്ചിട്ടുണ്ടോ? ബിസിസിഐ അന്വേഷണസംഘം ഭാര്യ ഹസിനുമായി സംസാരിച്ചു

ബിസിസിഐയുടെ നാലംഗ സംഘമാണ് കൊല്‍ക്കത്തയില്‍ ഹസിന്‍ ജഹാനെ കണ്ടത്. മുഹമ്മദ് ഷമി പാകിസ്ഥാന്‍ സ്വദേശിയായ അലിഷ്ബ എന്ന സ്ത്രീയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരായ ഒത്തുകളി, കോഴ ആരോപണങ്ങള്‍ അന്വേഷിക്കാനെത്തിയ ബിസിസിഐ സംഘം ഷമിയുടെ ഭാര്യ ഹസിന്‍ ജഹാനുമായി സംസാരിച്ചു. ബിസിസിഐയുടെ നാലംഗ സംഘമാണ് കൊല്‍ക്കത്തയില്‍ ഹസിന്‍ ജഹാനെ കണ്ടത്. മുഹമ്മദ് ഷമി പാകിസ്ഥാന്‍ സ്വദേശിയായ അലിഷ്ബ എന്ന സ്ത്രീയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ഹസിന്‍ ജഹാന്‍ പറഞ്ഞിരുന്നു.

ലാല്‍ ബസാറിലെ കൊല്‍ക്കത്ത പൊലീസ് ആസ്ഥാനത്ത് വച്ചാണ് ബിസിസിഐ സംഘം ഹസിന്റെ മൊഴിയെടുത്തത്. മൂന്ന് മണിക്കൂറിലധികം ഇവര്‍ ഹസിനുമായി സംസാരിച്ചതായാണ് അഭിഭാഷകന്‍ പറയുന്നത്. മാര്‍ച്ച് 14ന് ആരോപണം സംബന്ധിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയമിച്ച സമിതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസത്തെ സമയമാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതി ബിസിസിഐ ആന്റി കറപ്ഷന്‍ യൂണിറ്റിന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നല്‍കിയിരുന്നത്. നിരവധി ഗുരുതര ആരോപണങ്ങളും പരാതികളുമായി മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഉന്നയിച്ചിരിക്കുന്നത്. പൊലീസ് ഷമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. വധശ്രമം, ഭീഷണി, ബലാത്സംഗ ശ്രമം തുടങ്ങിയവയെല്ലാം ചുമത്തിയിട്ടുണ്ട്.

മോഡലായിരുന്ന നിനക്കെന്തു പ്രശ്‌നം, സഹോദരനൊപ്പം സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിച്ച് ഷമി ചോദിച്ചു; ഹസിന്‍ ജഹാന്‍

ഷമിയുടെ സഹോദരന്‍ തന്നെ ബലാത്സംഗം ചെയ്‌തെന്നു ഹസിന്‍ ജഹാന്‍; ഷമിക്കെതിരേ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ്

തന്നെ കൊല്ലാന്‍ ശ്രമിക്കുന്നു, പലസ്ത്രീകളുമായി അവിഹിതബന്ധം; മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ

ഐപിഎല്ലും നഷ്ടമാകും? ക്രിക്കറ്റില്‍ നിന്നും ഷമി ഹിറ്റ് വിക്കറ്റ് ആയി പുറത്തേക്കോ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍