UPDATES

എഡിറ്റര്‍

അതിര്‍ത്തിക്കപ്പുറത്തേക്ക് കണ്ണു നട്ട് ആര്‍ എസ് എസ്

Avatar

ഇന്ത്യയെ കാവിവല്‍ക്കരിക്കുന്നതിന്റെ രാഷ്ട്രീയം പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ആര്‍.എസ്.എസ് അന്താരാഷ്ട്ര തലത്തിലേക്ക് തങ്ങളുടെ സ്വാധീനവലയം വ്യാപിപ്പിക്കാനുള്ള ശ്രമം തുടങ്ങിയിരിക്കുന്നു. ആര്‍എസ്എസ് ചീഫ് മോഹന്‍ ഭഗവത് തന്നെയാണ് ഇതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ആര്‍എസ്എസിന് അന്താരാഷ്ട്രതലത്തില്‍ ചുവടുറപ്പിക്കുന്നതിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത് മോഹന്‍ ഭാഗവതും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹോസബെലെയുമാണ്. ജൂലൈ 31ന് ഹിന്ദു സ്വയം സേവക് സംഘിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാന്‍ ബ്രിട്ടനിലേക്ക് മോഹന്‍ ഭഗവത് പോകാനിരിക്കുകയാണ്.

ബ്രിട്ടനില്‍ ഇന്ത്യയിലെ എല്ലാ ഹിന്ദുക്കളേയും പ്രതിനിധീകരിച്ച് മോഹന്‍ ഭഗവത് കാന്ടന്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്ബിയുമായി കൂടിക്കാഴ്ച നടത്തും. ശേഷം അംബേദ്കര്‍ ഹൌസ് കൂടി സന്ദര്‍ശിക്കാനാണ് ഭാഗവതിന്റെ പരിപാടിയെന്നാണ് വിവരങ്ങള്‍. ആര്‍എസ്എസ് സൈദ്ധാന്തികന്‍ റാം ബഹാദൂര്‍ റായിയുടെ അംബേദ്കര്‍ വിരുദ്ധ പ്രസ്താവന കാരണം സംഘിനുണ്ടായ പരിക്കുകള്‍ ഭേദമാക്കാന്‍ ഇതുമൂലം സാധിക്കുമെന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടല്‍.

ജൂലൈ 29,30,31 ദിവസങ്ങളിലായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മഹാറിഷി മഹേഷ് യോഗി ഓര്‍ഗനൈസേഷനും വിശ്വ ഹിന്ദു പരിഷതുമാണ് പരിപാടികളുടെ സംഘാടകര്‍. ജൂലൈ 31ന് നടക്കുന്ന പരിപാടിയില്‍ മോഹന്‍ ഭഗവത് മുഖ്യാഥിതിയാകും.

ഹോളിവുഡ് നടന്‍ ഡികാപ്രിയോയും  പരിപാടിയില്‍ പങ്കെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രസ്തുത വേദിയില്‍ വച്ച് ബീഫ് വിരുദ്ധ സന്ദേശം കൂടി ഭഗവത് കൈമാറും. ഡികാപ്രിയോയും ബീഫ് കഴിക്കാറില്ലത്രേ.

കൂടുതല്‍ വായനയ്ക്ക്:

 http://goo.gl/x0euZQ 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍